നഴ്സുമാരുടെ മിനിമം വേതനം പുതുക്കും; ആദ്യ ചര്‍ച്ച 24ന്
text_fieldsതിരുവനന്തപുരം: മൂന്നുവര്‍ഷംമുമ്പ് നിശ്ചയിച്ച നഴ്സുമാരുടെ മിനിമം വേതനം പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി ഷിബു ബേബിജോണ്‍.
ഇതുസംബന്ധിച്ച് ആദ്യ ചര്‍ച്ച ഈമാസം 24ന് നടക്കും. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും വായ്പ തിരിച്ചടക്കാന്‍പോലും തികയുന്നില്ളെന്നത് വസ്തുതയാണ്.
നഴ്സുമാര്‍ക്ക് മാന്യമായി ജീവിതച്ചെലവുകള്‍ വഹിക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍ നിലപാട്. നൈസ് അക്കാദമിയില്‍നിന്ന് നഴ്സിങ് പരിശീലനം പൂര്‍ത്തിയാക്കിയ 73 പേര്‍ക്ക് വിദേശ ജോലിക്കുള്ള ഓഫര്‍ ലെറ്റര്‍ നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ നൈപുണ്യവികസനവും ഭാഷാ പരിജ്ഞാനം അടക്കമുള്ള പരിശീലനങ്ങള്‍ നഴ്സിങ് മേഖലയില്‍ മാത്രം ഒതുങ്ങരുത്. പാരാ മെഡിക്കല്‍ വിഭാഗങ്ങള്‍ക്കും ഇത്തരം പരിശീലനങ്ങള്‍ നല്‍കണം. വിദേശ രാജ്യങ്ങളില്‍ നഴ്സിങ് മേഖല മലയാളികളുടെ കുത്തകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ മലയാളികളെ പിന്തള്ളി ഫിലിപ്പീന്‍സുകാരാണ് ഈ രംഗത്തേക്ക് കൂടുതല്‍ കടന്നുവരുന്നത്.
ഭാഷാപരമായ പരിമിതികളടക്കം ഇതിന് നിരവധി കാരണങ്ങളുണ്ടാകാം. നഴ്സുമാര്‍ക്ക് സ്പാനിഷ് ഭാഷയില്‍ പരിശീലനം നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എംപ്ളോയ്മെന്‍റ് ആന്‍ഡ് ട്രെയ്നിങ് ഡയറക്ടര്‍ കെ.ബിജു അധ്യക്ഷത വഹിച്ചു. നൈസ് അക്കാദമി മാനേജിങ് ഡയറക്ടര്‍ സുധാകര്‍ ജയറാം, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആര്‍.എസ്. കണ്ണന്‍, ഒഡെപെക് മാനേജിങ് ഡയറക്ടര്‍ ജി.എല്‍. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. തൊഴില്‍ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്കില്‍ ഡെവലപ്മെന്‍റിന്‍െറ നഴ്സിങ് മേഖലയിലെ നൈപുണ്യ വികസനത്തിനുള്ള സ്ഥാപനമാണ് നൈസ്.
പ്രഥമ ബാച്ചില്‍ പരിശീലനത്തിനത്തെിയ 116 പേരില്‍ 73 പേര്‍ക്കാണ് ആദ്യഘട്ടം വിദേശജോലിക്ക് അവസരം. ഹാഡ് പരീക്ഷ ജയിക്കുന്ന മുറക്കാണ് നിയമനം. ഇവര്‍ക്ക് വിസക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.