റോഡ് സുരക്ഷാ ഫണ്ട്: ട്രാന്‍സ്പോര്‍ട്ട് കമീഷണറും പൊലീസും രണ്ടുതട്ടില്‍
text_fieldsതിരുവനന്തപുരം: റോഡ് സുരക്ഷക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമീഷണറും പൊലീസും രണ്ടുതട്ടില്‍. പലവട്ടം ആവശ്യപ്പെട്ടിട്ടും ഫണ്ട് നല്‍കിയില്ളെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ടി.പി. സെന്‍കുമാര്‍ സര്‍ക്കാറിന് കത്തയച്ചതിനുപിന്നാലെ ഇത് നിഷേധിച്ച് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി രംഗത്തത്തെി.
നാളിതുവരെ പൊലീസ് വകുപ്പിന് 20,54,93,800 രൂപ റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ചിട്ടുണ്ടെന്നും അതേസമയം, ഇതില്‍ പലതിന്‍െറയും ധനവിനിയോഗ പത്രിക ഇതുവരെയും നല്‍കിയിട്ടില്ളെന്നും ടോമിന്‍ ജെ. തച്ചങ്കരി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇക്കാര്യം പൊലീസ് മേധാവിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. ധനവിനിയോഗപത്രിക ലഭിച്ചശേഷം മാത്രമേ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലുകള്‍ക്കും തുടര്‍ന്നുള്ള ഫണ്ട് അനുവദിക്കാവൂയെന്ന് 2013 മാര്‍ച്ച് 13നും 2014 ഒക്ടോബര്‍ 17നും ചേര്‍ന്ന ട്രാഫിക് സുരക്ഷാഅതോറിറ്റി യോഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. 2015 ജൂണ്‍ 29ന് ചേര്‍ന്ന യോഗം, ട്രാഫിക് സുരക്ഷാപദ്ധതിയായ ‘ശുഭയാത്ര’ക്ക് 13കോടി അംഗീകരിക്കുകയും ആദ്യഘട്ടമായി ആറ് കോടി പൊലീസിന് അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മുമ്പ് അനുവദിച്ച തുകയുടെ വിനിയോഗ രേഖകള്‍ ലഭിക്കാത്തതിനാല്‍ ആറ് കോടി നല്‍കിയിട്ടില്ളെന്ന് തച്ചങ്കരി വിശദീകരിക്കുന്നു.
അതേസമയം, ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ വിശദീകരണം ഡി.ജി.പി സെന്‍കുമാര്‍ നിഷേധിച്ചു. പണം ലഭിക്കാത്തതിനാല്‍ പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന റോഡുസുരക്ഷാ പദ്ധതികള്‍ പാളുകയാണെന്നാണ് കഴിഞ്ഞദിവസം സര്‍ക്കാറിന് നല്‍കിയ കത്തില്‍ സെന്‍കുമാര്‍ വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.