സ്മാർട്ട് സിറ്റി: സി.പി.എമ്മിന് കഴിയാത്തത് ഈ സർക്കാർ നിറവേറ്റി
text_fieldsകൊച്ചി: സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ട നിർമാണത്തിൽ പൂർണ തൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടത്തിന്‍റെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. പദ്ധതിക്കെതിരെയുള്ള സി.പി.എമ്മിന്‍റെ പ്രതിഷേധത്തിൽ കഴമ്പില്ല. സി.പി.എമ്മിന് നിറവേറ്റാനാകാത്തത് സർക്കാർ ഇപ്പോൾ നിറവേറ്റിയിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കാക്കനാട്ട് 246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി.ടവര്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11ന് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസുഫലി തുടങ്ങിയവരും ദുബൈ സര്‍ക്കാര്‍ പ്രതിനിധികളും പങ്കാളികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.