സീറ്റ് ചര്‍ച്ചക്കുമുമ്പേ കോണ്‍ഗ്രസില്‍ യോഗ്യതാ വിവാദം
text_fieldsതിരുവനന്തപുരം: സീറ്റ് ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പുതന്നെ മത്സരാര്‍ഥികളുടെ യോഗ്യതയെച്ചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി. ഒപ്പം ഘടകകക്ഷികളുടെ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ ഇടഞ്ഞതോടെ പരസ്യപ്രസ്താവനക്കുള്ള കെ.പി.സി.സി നേതൃത്വത്തിന്‍െറ വിലക്കും കാറ്റില്‍പറന്നു.
സര്‍ക്കാറിലും പാര്‍ട്ടിയിലും ശക്തമായ എ, ഐ ഗ്രൂപ് പോര് സ്ഥാനാര്‍ഥിനിര്‍ണയത്തിലും പ്രതിഫലിക്കുമെന്നാണ് സൂചന. എതിര്‍ ഗ്രൂപ്പുകളിലെ പ്രമുഖരെ അഴിമതി ആരോപണത്തിന്‍െറ നിഴല്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കാനും അതുവഴി മേല്‍ക്കൈ നേടാനുമാണ് ശ്രമം. യു.ഡി.എഫ് കണ്‍വീനറും ഐ ഗ്രൂപ് പ്രമുഖനുമായ പി.പി. തങ്കച്ചനാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ആരോപണവിധേയര്‍ മാറിനില്‍ക്കണമെന്ന് പി.പി. തങ്കച്ചന്‍ ആവശ്യപ്പെട്ടു. ‘വലിയ ആരോപണവിധേയര്‍ മാറിനില്‍ക്കണം. നിരവധി തവണ മത്സരിച്ചവര്‍ പ്രതിച്ഛായ നോക്കാതെ മാറണമെന്നും അദ്ദേഹം പറഞ്ഞു. തങ്കച്ചനിലൂടെ തങ്ങളെയാണ് ഐ വിഭാഗം ലക്ഷ്യംവെക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ എ ഗ്രൂപ് പ്രമുഖനും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ കെ.സി. ജോസഫ് തന്നെ രംഗത്തത്തെി. ഫെബ്രുവരി 22ന് ഡെല്‍ഹിയില്‍ ഹൈകമാന്‍ഡ് ചര്‍ച്ച നിശ്ചയിച്ചിരിക്കെ ഐ ഗ്രൂപ് നീക്കം കരുതിക്കൂട്ടിയെന്ന ആക്ഷേപമാണ് എ വിഭാഗത്തിന്.
അതേസമയം അഴിമതി ആരോപണം നേരിട്ടവര്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസില്‍ ആരും മത്സരിക്കാന്‍ ഉണ്ടാവില്ളെന്ന് പ്രസ്താവിച്ച് ഐ ഗ്രൂപ്പില്‍നിന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ രംഗത്തുവ ന്നത് എ ഗ്രൂപ്പിന് തുണയായി. ആരൊക്കെ മത്സരിക്കണമെന്ന് ഹൈകമാന്‍ഡ് തീരുമാനിക്കുമെന്ന് പറഞ്ഞ് ഐ ഗ്രൂപ് നേതാവ് രമേശ് ചെന്നിത്തല രംഗം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൃപ്തിയിലാണ് മറുവിഭാഗം. മുസ്ലിംലീഗിന്‍െറ ചില മണ്ഡലങ്ങളില്‍ കണ്ണുവെച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു നടത്തിയ പ്രസ്താവന കക്ഷികള്‍ തമ്മിലെ ബന്ധത്തെ ബാധിക്കുമോയെന്ന ഭയത്തിലാണ് കെ.പി.സി.സി നേതൃത്വം. അബുവിന്‍െറ പ്രസ്താവന അസ്ഥാനത്തായി എന്ന അഭിപ്രായം കോണ്‍ഗ്രസിലുണ്ട്. നാദാപുരം, കുറ്റ്യാടി സീറ്റുകള്‍ ലീഗും കോണ്‍ഗ്രസും പരസ്പരം മാറണമെന്നാണ് അബു ആവശ്യപ്പെട്ടത്. തിരുവമ്പാടി സീറ്റിലും കോണ്‍ഗ്രസിന്‍െറ അവകാശവാദം അബു ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.