ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ ആരെയും ഭയക്കുന്നില്ളെന്ന് അടൂര്‍ പ്രകാശ്
text_fieldsപത്തനംതിട്ട: വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ ആരെയും ഭയക്കുന്നില്ളെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കേസുകളില്‍ കുടുങ്ങിക്കിടക്കുന്നതിനാലാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കാത്തത്. ഹൈകോടതിയില്‍നിന്ന് എപ്പോള്‍ അനുകൂല വിധിയുണ്ടായാലും ഉടന്‍ ഏറ്റെടുക്കല്‍ നടപടി തുടങ്ങും. അതില്‍ വീഴ്ചയുണ്ടാകില്ളെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ‘ഒപ്പം’ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്ന കമ്പനികളില്‍നിന്ന് അത് ഏറ്റെടുക്കാന്‍ ഭൂസംരക്ഷണ നിയമപ്രകാരം എറണാകുളം കലക്ടര്‍ രാജമാണിക്യത്തിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനി മാത്രമല്ല മറ്റ് വമ്പന്‍ കമ്പനികളും ഭൂമി അനധികൃതമായി കൈവശം വെച്ചിട്ടുണ്ട്. അതെല്ലാം വീണ്ടെടുക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്.
അഞ്ച് ലക്ഷത്തോളം ഏക്കര്‍ ഭൂമി കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ ഇത്രയും ഭൂമി ഏറ്റെടുക്കാന്‍ ഒരു സംഘത്തെ മാത്രം നിയോഗിച്ചാല്‍ എത്രകാലമെടുക്കുമെന്ന ചോദ്യത്തിന് ഒരുകാര്യത്തിന് ഒന്നിലേറെ സംഘത്തെ നിയോഗിക്കാനാകില്ളെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഒരാഴ്ചക്കുള്ളില്‍ 30,000 പേര്‍ക്കുകൂടി പട്ടയം നല്‍കും. രണ്ടുലക്ഷം പേര്‍ക്ക് പട്ടയം നല്‍കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. 30,000 പേര്‍ക്കുകൂടി നല്‍കുന്നതോടെ ഈ സര്‍ക്കാര്‍ വന്ന ശേഷം പട്ടയം ലഭിച്ചവരുടെ എണ്ണം 1.80 ലക്ഷം ആകും. മാര്‍ച്ച് 31നകം ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം 500 വില്ളേജുകളില്‍ കൂടി നടപ്പാക്കും. കയര്‍ മേഖലയില്‍ 2010ല്‍ 807കോടിയായിരുന്ന കയറ്റുമതി ഇപ്പോള്‍ 1630 കോടിയായി ഉയര്‍ത്താന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.