മെഡിക്കല്‍ പ്രവേശപരീക്ഷ: ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതിനെതിരെ ഹരജി
text_fieldsകൊച്ചി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശ പരീക്ഷക്കത്തെുമ്പോള്‍ ശിരോവസ്ത്രമുള്‍പ്പെടെ പാടില്ളെന്നതടക്കം ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതിനെതിരെ ഹൈകോടതിയില്‍ ഹരജി. ഇതേ നിബന്ധനക്കെതിരെ കഴിഞ്ഞ വര്‍ഷം ഹൈകോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനി അമാന്‍ ബിന്‍ത് ബഷീറാണ് ഇത്തവണയും ഇതേ ആവശ്യമുന്നയിച്ച് ഹരജി നല്‍കിയത്.
മേയ് ഒന്നിനാണ് ഇത്തവണ പ്രവേശപരീക്ഷ. പരീക്ഷ നടത്തിപ്പ് ചുമതലയുള്ള സി.ബി.എസ്.ഇയാണ് ഡ്രസ് കോഡ് നിര്‍ദേശിച്ചത്. ഹാഫ് സ്ളീവ് ഷര്‍ട്ട്, ടീ ഷര്‍ട്ട്, കുര്‍ത്ത, പാന്‍റ്സ്, സല്‍വാര്‍ എന്നിവയാണ് പ്രവേശപരീക്ഷ എഴുതാന്‍ വരുന്നവര്‍ക്ക് അനുവദിച്ച വസ്ത്രമെന്ന് ഹരജിയില്‍ പറയുന്നു. ഷൂവും ഹാഫ്ഷൂവും അനുവദിക്കില്ല. സ്ളിപ്പര്‍ മാത്രമേ ധരിക്കാവൂ. ശിരോവസ്ത്രം ധരിക്കാനും നിരോധമുണ്ട്. മുസ്ലിം മതവിശ്വാസത്തിന്‍െറ ഭാഗമായി ഹരജിക്കാരിക്ക് ഹിജാബ് ധരിക്കാതെ എന്‍ട്രന്‍സ് പരീക്ഷക്ക് പോകാന്‍ കഴിയില്ല. ഇതുമൂലം മറ്റ് നിരവധി കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിക്കുന്നത്. സി.ബി.എസ്.ഇയുടെ നടപടി ഭരണഘടനാപരമായി മതസ്വാതന്ത്ര്യത്തിനെതിരാണെന്നും അതിനാല്‍ ഡ്രസ് കോഡ് സംബന്ധിച്ച സര്‍ക്കുലര്‍ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.