സ്വയം ഭരണ പദവി: യു.ജി.സി സംഘത്തിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം
text_fieldsആലുവ: യു.സി കോളേജിന് സ്വയംഭരണ പദവി നൽകുന്നതിനെതിരെ കാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം.സ്വയംഭരണ പദവി നൽകുന്നതിന് മുന്നോടിയായി നിലവാരം വിലയിരുത്താനെത്തിയ സംഘത്തെ വിദ്യാർത്ഥികൾ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പെൺകുട്ടികളടക്കം 60 ദാളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ എട്ട് മണിയോടെ യു.ജി.സി ജോയിൻറ് സെക്രട്ടറി മജൂ സിങിൻെറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പരിശോധന നടത്താൻ സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൻെറ അടിസ്ഥാനത്തിലാണ് പോലീസ് കോളേജിൽ കയറിയത്. യു.ജി.സി സംഘത്തിനെതിരെ കാമ്പസിനകത്ത് പ്രതിഷേധ മുദ്യാവാക്യങ്ങളുമായി നിന്ന പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. അതിന് ശേഷവും 25 വിദ്യാർത്ഥികൾ കാമ്പസിനകത്ത് കുത്തിയിരുപ്പ് സമരം നടത്തി.
രാഷട്രീയ ഭേദമന്യേ സംയുക്ത വിദ്യാർത്ഥി സംഘടനയാണ് കോളേജിൽ സ്വയം ഭരണത്തിനെതിരെ സമര രംഗത്തള്ളത്. സമരത്തിന് അധ്യാപക സംഘടനയുടെയും പിന്തുണയുണ്ട്. ഏതാനും മാസങ്ങൾ മുമ്പു കോളേജ് സന്ദർശിക്കാനെത്തിയ യു.ജി.സി സംഘത്തെ വിദ്യാർത്ഥികൾ തടഞ്ഞിരുന്നു. ആലുവ ഡി.വൈ.എസ്.പി റസ്റ്റം, സി.ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.