സീറ്റ് പങ്കിടല്‍: യു.ഡി.എഫ് യോഗം നടന്നില്ല, ഇനി മാര്‍ച്ച് രണ്ടിന്
text_fieldsതിരുവനന്തപുരം: സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ വ്യാഴാഴ്ച ചേരാനിരുന്ന അടിയന്തര യു.ഡി.എഫ് യോഗം മുഖ്യമന്ത്രി ഉള്‍പ്പെടെ കക്ഷിനേതാക്കളുടെ അസൗകര്യം മൂലം മാറ്റിവെച്ചു. അടുത്തമാസം രണ്ടിന് യോഗം ചേരാനാണ് ധാരണ. അതിനിടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ ഭാഗമായി ജില്ലാതല ഉപദേശക സമിതികള്‍ യോഗം ചേര്‍ന്ന് അഭിപ്രായം തേടുന്ന പ്രകിയ ഇന്നുമുതല്‍ ആരംഭിക്കും.
ഘടകകക്ഷികളുമായുള്ള സീറ്റ്വിഭജനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനാവൂ. സീറ്റിന്‍െറ പേരില്‍ വിലപേശലിന് ഇല്ളെന്നാണ് മുസ്ലിം ലീഗിന്‍െറ നിലപാടെങ്കിലും മറ്റ് ഘടകകക്ഷികളെല്ലാം ഇത്തവണ കൂടുതല്‍ സീറ്റ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.
സീറ്റ് വിഷയം മാണിഗ്രൂപ്പിനെ പിളര്‍പ്പിന്‍െറ വക്കോളം എത്തിച്ചിരിക്കുകയുമാണ്. മാണിഗ്രൂപ് -20, ജെ.ഡി.യു -10, ആര്.എസ്.പി- എട്ട്, കേരള കോണ്‍ഗ്രസ് -ജേക്കബ് -നാല് എന്നിങ്ങനെയാണ് കക്ഷികളുടെ ഡിമാന്‍ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.