Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവരാവകാശ കമീഷണർമാരുടെ...

വിവരാവകാശ കമീഷണർമാരുടെ നിയമനം: ഗവർണർക്ക് പരാതി നൽകുമെന്ന് കുമ്മനം

text_fields
bookmark_border
വിവരാവകാശ കമീഷണർമാരുടെ നിയമനം: ഗവർണർക്ക് പരാതി നൽകുമെന്ന് കുമ്മനം
cancel

തിരുവനന്തപുരം: വിന്‍സണ്‍ എം. പോളിനെ നിയമിച്ചത് വഴി  വിവരാവകാശ കമീഷന്‍റെ അന്തസത്ത യു.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. രാഷ്ട്രീയ വിധേയത്വം ഇല്ലാത്തവരാകണം കമീഷണര്‍മാര്‍ എന്ന ചട്ടം മറികടന്ന് സ്വന്തക്കാരെയാണ് തിരുകി കയറ്റിയിരിക്കുന്നത്. കമീഷണര്‍മാരുടെ നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു.

നിലവിലെ കമീഷണര്‍ സിബി മാത്യൂസിന്‍റെ കാലാവധി അവസാനിക്കുന്നത് ഏപ്രില്‍ 23നാണ്. പുതിയ കമീഷണറെ നിയമിക്കാനുള്ള അവകാശം പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനായിരിക്കെ തിടുക്കപ്പെട്ട് നിയമനം നടത്തിയത് അധികാര ദുര്‍വിനിയോഗമാണ്. ബാര്‍ കോഴ കേസില്‍ സര്‍ക്കാരിന് അനുകൂല തീരുമാനമെടുത്തതിനുള്ള പ്രത്യുപകാരമാണ് വിന്‍സണ്‍ എം. പോളിന് ലഭിച്ച പുതിയ പദവിയെന്നും കുമ്മനം ആരോപിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanam rajasekharan
Next Story