പൊലീസ് അസോസിയേഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടത് 40 ലക്ഷം -സരിത
text_fieldsകൊച്ചി: സോളാര്‍ പദ്ധതിക്കായി നിക്ഷേപം നടത്തിയ ടി.സി. മാത്യുവില്‍ നിന്ന് പണമായി വാങ്ങിയ 20 ലക്ഷം രൂപയാണ് കേരള പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തിന് കൈമാറിയതെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷനില്‍. 2013 ജനുവരി 22നായിരുന്നു ഈ പണം കൈമാറിയത്. അസോസിയേഷന്‍െറ വാര്‍ഷിക സമ്മേളനത്തിന്‍െറ പ്രധാന സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നതിന് 40 ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ലാന്‍ഡ് ഫോണിലുടെ താനും അജിത്തുമായി അങ്ങോട്ടുമിങ്ങോട്ടും പതിനഞ്ചിലേറെ തവണ വിളിച്ചിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.
അസോസിയേഷന് വേണ്ടി ഹാജരായ അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടത്തിന്‍െറ ക്രോസ് വിസ്താരത്തിനിടെയായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. 2013 ജനുവരി ആദ്യ ആഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് കണ്ട അജിത്ത് അസോസിയേഷന്‍െറ വാര്‍ഷികം വരുന്ന മേയില്‍ ഉണ്ടാവുമെന്നും പ്രധാന സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ കഴിയുമോയെന്നും തന്നോട് ആരാഞ്ഞതായും സരിത പറഞ്ഞു. ഇതിനായി 40 ലക്ഷം രൂപയുടെ പാക്കേജാണ് ആദ്യം സംസാരിച്ചത്. 2012 ഡിസംബറില്‍ ഏകദേശം ഒരു കോടി മുഖ്യമന്ത്രിക്ക് കൊടുത്തതിനാല്‍ പെട്ടെന്ന് അത്രയും തുക കണ്ടത്തൊന്‍ പ്രായസമാണെന്നായിരുന്നു തന്‍െറ മറുപടി. തുടര്‍ന്ന് മൂന്നാമത്തെ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലെ ലാന്‍റ് ഫോണില്‍ നിന്ന് വിളിച്ച അജിത്തിനോട് അത്രയും തുട നല്‍കാനുള്ള ബുദ്ധിമുട്ട് ഉറപ്പിച്ച് പറഞ്ഞു.
പിന്നീടാണ് 20 ലക്ഷം രൂപയായി ചുരുങ്ങിയതെന്നും സരിത വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് അജിത്തിനോട് മാത്രമായിരുന്നു ഇക്കാര്യങ്ങള്‍ സംസാരിച്ചത്. പേഴ്സണല്‍ സ്റ്റാഫായിരുന്ന ജിക്കുമോന്‍െറ കാബിനടുത്ത് നിന്നായിരുന്നു സംസാരിച്ചതെന്നും അഭിഭാഷകന്‍െറ ചോദ്യത്തിന് മറുപടിയായി സരിത പറഞ്ഞു. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ളോക്കിന്‍െറ ഗേറ്റിന് സമീപമുള്ള കാര്‍ പാര്‍ക്കിങ് ഭാഗത്ത് വരുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനാല്‍ അജിത്ത് അവിടെ കാത്ത് നിന്നാണ് പണം വാങ്ങിയത്. ഇക്കാര്യത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഫോണ്‍ മുഖേന ഏതാനും ദിവസങ്ങള്‍ താനുമായി അജിത്ത് ആശയ വിനിമയം നടത്തിയിരുന്നതായും സരിത അഭിഭാഷകന് മറുപടി നല്‍കി.
അതേസമയം നോര്‍ത്ത് ബ്ളോക്കിലെ കാര്‍ പാര്‍ക്കിങ് സ്ഥലം മന്ത്രിമാരുടെ കാറുകള്‍ക്ക് മാത്രമുള്ള മേഖലയാണെന്നും ഇത് സരിതക്കറിയില്ളേ എന്ന് പൊലീസ് അസോസിയേഷന്‍ അഭിഭാഷകന്‍ ചോദ്യമുന്നയിച്ചെങ്കിലും എല്ലാവാര്‍ക്കും പ്രവേശനമുള്ള നോര്‍ത്ത് ബ്ളോക്കിന്‍െറ ഗേറ്റിന് സമീപമുള്ള കാര്‍ പാര്‍ക്കിങ് മേഖലയുടെ കാര്യമാണ് താന്‍ പറഞ്ഞതെന്നും മന്ത്രിമാരുടെ കാര്‍ പാര്‍ക്കിങ് സ്ഥലമെന്ന് നേരത്തെ കമ്മീഷന് നല്‍കിയിട്ടുള്ള മൊഴിയില്‍ പറഞ്ഞിട്ടില്ളെന്നും സരിത മറുപടി കൊടുത്തു.
ബിജു രാധാകൃഷ്ണനുമായി വ്യക്തിപരമായ ബന്ധമില്ലായിരുന്നെങ്കിലും ജയിലിലാവുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ ബിസിനസ്പരമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് അസോസിയേഷന് പണം കൈമാറിയത് ബിജു രാധാകൃഷ്ണന്‍െറ അറിവോടെയായിരുന്നുവെന്നും സരിത വ്യക്തമാക്കി. പൊലീസ് അസോസിയേഷന്‍ സെക്രട്ടറി എന്ന് മാത്രമാണ് അജിത്തിനെ കുറിച്ച് അറിയുകയുള്ളു. ഒൗദ്യോഗിക മൊബൈല്‍ നമ്പര്‍ കൂടെ കൂടെ മാറുമെന്നറിയിച്ചായിരുന്നു തനിക്ക് മൊബൈല്‍ നമ്പര്‍ നല്‍കാതിരുന്നതെന്നും സരിത പറഞ്ഞു. അസോസിയേഷന്‍ സുവനീറിലേക്ക് പരസ്യം നല്‍കുന്നതിനായുള്ള മാറ്റര്‍ ടീം സോളാര്‍ കമ്പനിയുടെ ഒൗദ്യോഗിക ഇമെയിലില്‍ നിന്നാണ് ടെന്നി ജോപ്പന്‍െറ മെയില്‍ ഐഡിയിലേക്ക് അയച്ചു കൊടുത്തതെന്നും സരിത പറഞ്ഞു.
സരിത ഇപ്പോള്‍ ഉപയോഗിക്കുന്ന മൂന്ന് മൊബൈല്‍ നമ്പറുകളുടെ 2015 ഡിസംബറിന് ശേഷമുള്ള ഫോണ്‍വിളി രേഖകള്‍ തെളിവായി കമ്മീഷന്‍ സ്വീകരിക്കുന്നതിലും കക്ഷികള്‍ ആവശ്യപ്പെട്ടാല്‍ പകര്‍പ്പുകള്‍ നല്‍കുന്നതിലും തനിക്ക് എതിര്‍പ്പില്ളെന്ന് പൊലീസ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി സി.കെ. ബിജുവിന്‍െറ അഭിഭാഷകന്‍ ബാബു എസ്. നായരുടെ ചോദ്യത്തിന് മറുപടിയായി സരിത വ്യക്തമാക്കി. മുന്‍ ഭാരവാഹികളായ സി.കെ. ബിജു, ബാബുരാജ് എന്നിവരെ തനിക്കറിയില്ളെന്നും സരിത പറഞ്ഞു. അടുത്ത മാസം എട്ടിനാണ് സരിതയുടെ ക്രോസ് വിസ്താരം വീണ്ടും കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.