ഇനി പൈതൃക നിറവില്‍; സി.എം.എസ് കോളജ് ദ്വിശതാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢതുടക്കം
text_fieldsകോട്ടയം: രാജ്യത്തിന്‍െറ വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ അധ്യയമെഴുതിയ സി.എം.എസ് കോളജിന്‍െറ ദ്വിശതാബ്ദി ആഘോഷങ്ങള്‍ക്ക് ്രപൗഢതുടക്കം. ഇന്ത്യയിലെ പൈതൃക പദവിയുള്ള ഏഴ് കോളജുകളുടെ പട്ടികയില്‍ സി.എം.എസും ഇടംപിടിച്ചു. പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വയലിന്‍ ഫ്യൂഷനോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. സി.എം.എസില്‍ ചിത്രീകരിച്ച സിനിമാ ഗാനങ്ങള്‍ വയലിന്‍ നാദത്തില്‍ മുഴങ്ങിയത് വന്‍ കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്.
ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ഉച്ചക്ക് 2.35 ഓടെ കോളജ് മൈതാനത്ത് ഒരുക്കിയ വേദിയിലേക്ക് എത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ്. കെ.ഉമ്മന്‍, സി.എം.എസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ്. സി.ജ്വോഷാ, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ടോമി മാത്യു, അഡ്വ. സ്റ്റീഫന്‍. ജെ.ദാനിയേല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്വാതന്ത്ര്യ സമരത്തിലെ പങ്കടക്കം കോളജിന്‍െറ ചരിത്രവും വളര്‍ച്ചയും വിവരിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ കെ.പി.എസ് മേനോന്‍, മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍, ജോര്‍ജ് മാത്തന്‍, കെ.എം. തരകന്‍ തുടങ്ങിയവരുടെ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു.
പൂര്‍വ വിദ്യാര്‍ഥികള്‍, സി.എസ്.ഐ സഭയിലെ വൈദികര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വലിയൊരു സദസ്സാണ് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചത്. മൈതാനത്ത് ഒരുക്കിയ പന്തല്‍ ഉച്ചയോടെ നിറഞ്ഞു. കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കുശേഷം പ്രത്യേക പാസും ക്ഷണക്കത്തും ഉള്ളവരെ മാത്രമാണ് പന്തലിനുള്ളിലേക്ക് കടത്തിവിട്ടത്. പ്രധാന കാമ്പസില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ വീക്ഷിക്കാന്‍ പ്രത്യേക സ്ക്രീനും ഒരുക്കിയിരുന്നു. ക്നാനായ സഭ ആര്‍ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, കെ. സുരേഷ്കുറുപ്പ് എം.എല്‍.എ, ഡി.ജി.പി ടി.പി. സെന്‍കുമാര്‍, എ.ഡി.ജി.പി കെ. പത്മകുമാര്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ്, അസി. ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍, കോട്ടയം നഗരസഭ അധ്യക്ഷ ഡോ. പി.ആര്‍. സോന തുടങ്ങി നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
രണ്ടുവര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്കാണ് കോളജ ്അധികൃതര്‍ രൂപം നല്‍കിയിരിക്കുന്നത്. 12 കോടി ചെലവഴിച്ച് മൂന്ന് വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ദ്വിശതാബ്ദി ബ്ളോക്, പൈതൃക സ്മാരക സംരക്ഷണം, ലൈബ്രറി നവീകരണം എന്നിവക്ക് 29 കോടി, പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ലോഗോ 30 അടി ഉയരമുള്ള ശില്‍പമായി കാമ്പസില്‍ സ്ഥാപിക്കല്‍, ജൈവവൈവിധ്യ ഉദ്യാനം, കാര്‍ഷിക മീറ്റ്, എക്സ്പോ, ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്, ഫിഡേ ചെസ് ടൂര്‍ണമെന്‍റ് തുടങ്ങിയവ നടപ്പാക്കും. 2017 ഡിസംബറിലാണ് സമാപന ചടങ്ങ്.
ഉച്ചക്ക് കോട്ടയത്തത്തെിയ രാഷ്ട്രപതിയെ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സ്വീകരിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും ഹെലികോപ്ടറില്‍ രാഷ്ട്രപതിക്കൊപ്പം എത്തി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ. മാണി എം.പി, ജില്ലാ കലക്ടര്‍ യു.വി. ജോസ്, കൊച്ചി റേഞ്ച് ഐ.ജി. മഹിപാല്‍ യാദവ്, ഇന്‍േറണല്‍ സെക്യൂരിറ്റി ഓഫിസര്‍ ബല്‍റാം ഉപാധ്യായ, കോട്ടയം എസ്.പി എസ്. സതീഷ് ബിനോ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പരേഡ് ഗ്രൗണ്ടില്‍ തിരിച്ചത്തെിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.