അറബിക് സര്‍വകലാശാല സര്‍ക്കാര്‍ ഉപേക്ഷിച്ചു
text_fieldsമലപ്പുറം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ചില കോണുകളില്‍ നിന്ന് സര്‍വകലാശാലക്കെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്‍െറ പിന്മാറ്റം.
തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ അറബിക് സര്‍വകലാശാല പ്രഖ്യാപനം നടത്തിയാല്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കുമെന്നും അത് യു.ഡി.എഫിന് ദോഷം ചെയ്യുമെന്നും കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗ് നേതൃത്വവും കരുതുന്നു. ഇതിന് ബദലായി നിര്‍ദിഷ്ട വിദേശ ഭാഷ സര്‍വകലാശാലയെ ഉയര്‍ത്തിക്കാട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.
അറബിക് ഉള്‍പ്പെടെ എട്ട് വിദേശ ഭാഷകളുടെ പഠനമാണ് സര്‍വകലാശാലയിലൂടെ ലക്ഷ്യമാക്കുന്നത്. ഇതോടെ അറബിക്കിന് മാത്രമായി സര്‍വകലാശാല സ്ഥാപിക്കുമ്പോഴുണ്ടാകുന്ന എതിര്‍പ്പ് ഒഴിവാക്കാനാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അറബിക് സര്‍വകലാശാല തീരുമാനവുമായി മുന്നോട്ട് പോകുന്നില്ളെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സ്ഥിരീകരിച്ചു. ഇതിന് ബദലായാണ് വിദേശ ഭാഷ സര്‍വകലാശാലയെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. വിദേശഭാഷ പഠനത്തിന് സഹായകമായ ‘ഇഫ്ളു’ പദ്ധതി ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് പുതിയ സര്‍വകലാശാല സ്ഥാപിക്കുന്നത്. ഇതിന്‍െറ സ്പെഷല്‍ ഓഫിസറായി നിശ്ചയിച്ച കെ. ജയകുമാറിനോട് ആറാഴ്ചക്കകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നീക്കവുമായി മന്ത്രി അബ്ദുറബ്ബ് മുന്നോട്ടുപോയപ്പോള്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തന്‍െറ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചത് വിവാദമായിരുന്നു. സര്‍ക്കാറിന്‍െറ നയപരമായ തീരുമാനങ്ങളില്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായം പറഞ്ഞതില്‍ ശക്തമായ പ്രതിഷേധവുമായി യൂത്ത്ലീഗ് ഉള്‍പ്പെടെ സംഘടനകള്‍ രംഗത്തുവന്നെങ്കിലും തന്‍െറ നിലപാടില്‍ നിന്ന് ചീഫ് സെക്രട്ടറി പിറകോട്ട് പോയില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ അറിവോടെയാണ് ജിജി തോംസണ്‍ സര്‍വകലാശാലക്കെതിരെ നിലപാടെടുത്തതെന്ന് ആക്ഷേപവും ഉയര്‍ന്നു.
സമസ്ത ഉള്‍പ്പെടെ മുസ്ലിം സംഘടനകളും ഭാഷാ അധ്യാപകരും പ്രതിഷേധമുയര്‍ത്തിയെങ്കിലും സര്‍വകലാശാലക്കായി സമ്മര്‍ദം ചെലുത്താന്‍ മുസ്ലിം ലീഗ് തയാറായില്ല. സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് കലക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ സര്‍വകലാശാല പ്രഖ്യാപിക്കുമെന്നായിരുന്നു സമസ്ത നേതാക്കളോട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നത്.
എന്നാല്‍, തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് സമസ്ത നേതാക്കള്‍ ഇപ്പോള്‍ കരുതുന്നത്. ഇതിനിടെ ലീഗ് നേതൃത്വത്തിന്‍െറ മനമറിഞ്ഞ യൂത്ത്ലീഗ് കളംമാറി ചവിട്ടുകയും അറബിക് സര്‍വകലാശാല വിസ്മരിച്ച് അലിഗഢ് കാമ്പസിന്‍െറ വികസന മുരടിപ്പ് വിഷയമാക്കി പ്രതിഷേധത്തിനിറങ്ങുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.