തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് കെ.പി.എ. മജീദ്
text_fieldsമലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. സ്ഥാനാർഥിയായി തൻെറ പേര് പലരും പറയുന്നുണ്ടെങ്കിലും മൽസരിക്കാൻ താൽപര്യമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ മുസ്ലിംലീഗിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. യു.ഡി.എഫിന് ദോഷകരമാകുന്ന വിധത്തിൽ കൂടുതൽ സീറ്റിനായി ലീഗ് സമ്മദർപ്പെടുത്തില്ലെന്നും കെ.പി.എ. മജീദ് വ്യക്തമാക്കി.
വലിയ മാരത്തൺ ചർച്ചകൾ ഒന്നുമില്ലാതെ തന്നെ ലീഗ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ സാധിക്കും. സ്ഥാനാർഥി പട്ടികയിൽ പുതുമുഖങ്ങൾക്കും ചെറുപ്പക്കാർക്കും കൂടുതൽ അവസരം നൽകും. ചില ഘടകകക്ഷികൾ ശോഷിച്ചതുകൊണ്ട് അധികമായി വരുന്ന ഏഴ് സീറ്റുകളിൽ ആനുപാതിക വിഹിതം ലഭിച്ചാൽ ലീഗ് വാങ്ങും. അതേസമയം മുന്നണി സംവിധാനത്തിന് ഭീഷണി സൃഷ്ടിക്കുന്ന തരത്തിൽ തർക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.