നാടാർ സംവരണം: സർക്കാർ വഞ്ചിച്ചെന്ന് കർദിനാൾ മാർ ക്ലിമീസ്
text_fieldsനെടുമങ്ങാട്: സംവരണ വിഷയത്തിൽ നാടാർ സമുദായത്തെ സംസ്ഥാന സർക്കാർ വഞ്ചിച്ചെന്ന് മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാത്തോലിക്കാ ബാവ. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും നൽകിയ വാഗ്ദാനങ്ങളെല്ലാം ഉമ്മൻചാണ്ടിയും സർക്കാരും ലംഘിച്ചു. എല്ലാ നാടാർ വിഭാഗങ്ങള്‍ക്കും ഒരേ രീതിയിൽ സംവരണം നൽകാൻ ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ വോട്ടവകാശം ഉപയോഗിച്ച് പ്രതികരിക്കും. സർക്കാരിന്‍റെ വഞ്ചനാപരമായ സമീപനത്തെ വിശ്വാസികൾ ഒറ്റക്കെട്ടായി എതിർക്കുമെന്നും കാത്തോലിക്കാ ബാവ മുന്നറിയിപ്പ് നൽകി.
യു.ഡി.എഫ് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും സംഘടിത ശക്തികള്‍ക്കും മുമ്പില്‍ എല്ലാം മറക്കുകയാണ്. സ്വപ്‌ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്ന മുഖ്യമന്ത്രി പാവപ്പെട്ടവരുടെ കണ്ണുനീര്‍ കാണുന്നില്ല. നാടാര്‍ സമുദായത്തിന്‍റെ കണ്ണുനീരിന് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടിവരും. നീതി നിഷേധിക്കപ്പെവര്‍ക്ക് വോട്ടവകാശമുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. നാടാര്‍ വോട്ട് വാങ്ങി തിരുവനന്തപുരത്ത് നിന്ന് ജയിച്ച എം.എല്‍.എമാര്‍ ഇക്കാര്യം ഓര്‍ക്കണം. വോട്ടര്‍മാരുടെ ശക്തി വിശ്വാസികള്‍ യു.ഡി.എഫിന് കാണിച്ച് കൊടുക്കണമെന്നും കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.