സി.ആര്. നീലകണ്ഠന് ഇനി അഭിഭാഷകന്
text_fieldsകൊച്ചി: സി.ആര് എന്ന ചുരുക്കപ്പേരിലേക്ക് ഇനി രണ്ടക്ഷരം കൂടി. പരിസ്ഥിതി പ്രവര്‍ത്തകനും രാഷ്ട്രീയ ചിന്തകനുമായ സി.ആര്. നീലകണ്ഠന് ഞായറാഴ്ച കൊച്ചിയില്‍ നടന്ന അഭിഭാഷക എന്റോള്‍മെന്റില്‍ സന്നദ് സ്വീകരിച്ചതോടെ അഡ്വ. സി.ആര്. ആയി. എന്റോള്‍മെന്റ് വീക്ഷിക്കാന്‍ സി.ആറിനും കുടുംബത്തോടൊപ്പം പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനിത പ്രതാപും കൊച്ചിയിലത്തെിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ് കഴിഞ്ഞ മേയില്‍ കെല്‍ട്രോണില്‍ ഡി.ജി.എം ആയിരിക്കെ സര്‍വിസില്‍നിന്ന് വിരമിച്ച സി.ആര്. നീലകണ്ഠന്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സായാഹ്ന കോഴ്സില്‍ 2012-15 ബാച്ചില്‍ ജനുവരിയിലാണ് സി.ആര്. നീലകണ്ഠന് നിയമ പഠനം പൂര്‍ത്തിയാക്കിയത്.
ഭാര്യയും കവയിത്രിയുമായ വി.ആര്. ഗിരിജ, ഭാര്യാ സഹോദരന് ടി.ആര്. പ്രകാശന് എന്നിവരും സന്നദ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.