ആറുവര്‍ഷമായി ജല അതോറിറ്റിയില്‍ എല്‍.ഡി.സി നിയമനമില്ല
text_fieldsപെരിന്തല്‍മണ്ണ: 2010 ഒക്ടോബറില്‍ നിയമനം നടത്തിയശേഷം ജല അതോറിറ്റിയില്‍ എല്‍.ഡി.സി നിയമനം നടന്നില്ല. സംസ്ഥാനത്ത് 300ല്‍പരം ഒഴിവുകളാണ് ഇപ്രകാരം നികത്താതെ കിടക്കുന്നത്. മിനിസ്റ്റീരിയല്‍ സ്പെഷല്‍ റൂള്‍ പ്രകാരം എല്‍.ഡി.സി യോഗ്യത ബിരുദവും കമ്പ്യൂട്ടര്‍ ഡിപ്ളോമയുമാണ്. ജല അതോറിറ്റിയില്‍ എല്‍.ഡി.സി നിയമനം നടത്തുന്നത് വേരിയസ് ഡിപ്പാര്‍ട്മെന്‍റിന്‍െറ ലിസ്റ്റില്‍ നിന്നാണ്. ഈ ലിസ്റ്റില്‍ ഡിഗ്രി മാത്രം യോഗ്യതയുള്ളവരെ കണ്ടത്തെി നല്‍കാന്‍ പി.എസ്.സിക്ക് സാധിക്കില്ല. പി.എസ്.സി ഈ നിലപാട് സ്വീകരിച്ചതോടെയാണ് 2010നുശേഷം ജല അതോറിറ്റിയില്‍ നിയമനം നടക്കാത്തത്.
2011 മാര്‍ച്ച് ഒന്നിന് നിലവില്‍വന്ന വാട്ടര്‍ അതോറിറ്റി അഡ്മിനിസ്ട്രേറ്റിവ് മിനിസ്റ്റീരിയല്‍ ആന്‍ഡ് ലാസ്റ്റ് ഗ്രേഡ് സര്‍വിസ് റൂളിലെ പോരായ്മ മൂലം മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ പ്രമോഷനുകളും അവതാളത്തിലായിരിക്കുകയാണ്. മറ്റൊരു വകുപ്പിലുമില്ലാത്ത വിധം ഹെഡ് ക്ളര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട് പ്രമോഷന് ഡിപ്പാര്‍ട്മെന്‍റ് ടെസ്റ്റ് ഹയര്‍ നിര്‍ബന്ധമാക്കിയിരുന്നു. റൂള്‍ നിലവില്‍വന്ന സമയത്ത് സര്‍വിസിലുള്ളവര്‍ക്ക് സീനിയോറിറ്റി അടക്കമുള്ള എല്ലാവിധ സംരക്ഷണവും ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ഈ സംരക്ഷണം, റൂള്‍ നിലവില്‍ വന്നപ്പോള്‍ ജൂനിയര്‍ സൂപ്രണ്ടുമാരായി ഇരുന്നവര്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. അതിനാല്‍, സംസ്ഥാനത്ത് 24 പേര്‍ക്ക് മാത്രമാണ് ഇതിന്‍െറ പ്രയോജനം ലഭിച്ചത്.
റൂള്‍ വന്നശേഷം ഹയര്‍ഗ്രേഡ് പാസായവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിനെതിരെ ജീവനക്കാരില്‍ ഒരു വിഭാഗം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അപാകത തിരുത്താനും പ്രൊട്ടക്ഷന്‍ അനുവദിക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇനിയും നടപടിയില്ല. 2011 മാര്‍ച്ചിലെ റൂള്‍സിലെ 32 ക്ളോസുകളില്‍ 19 എണ്ണവും പോരായ്മ നിറഞ്ഞതാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍, ജല അതോറിറ്റി ഇത് തിരുത്താന്‍ തയാറായിട്ടില്ളെന്ന് മാത്രമല്ല, അതനുസരിച്ച് സ്ഥാനക്കയറ്റമടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കുകയാണെന്നും ജീവനക്കാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.