ചൂട് : തൊഴില്‍ സമയം പുനക്രമീകരിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ച്ചൂട് ക്രമാതീതമായി കൂടുന്നു. താപനില ഉയര്‍ന്നതോടെ വെയിലേറ്റ് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാതപമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കാന്‍ ലേബര്‍ കമീഷണര്‍ നിര്‍ദേശിച്ചു. രണ്ടുമൂന്ന് ആഴ്ചകളായുള്ള താപനിലയനുസരിച്ച് സൂര്യാതപത്തിനുള്ള സാധ്യതയും ഏറിവരുകയാണ്. ഇതിനകം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സൂര്യാതപം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി ക്രമീകരിക്കണം. രാവിലത്തെ ഷിഫ്റ്റുകളില്‍ ജോലി സമയം ഉച്ചക്ക് 12ന് അവസാനിക്കും. ഉച്ചക്കു ശേഷം വൈകീട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്താന്‍ ലേബര്‍ ഓഫിസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വേനല്‍മഴ ലഭിച്ചില്ളെങ്കില്‍ രാത്രികാല ചൂടും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പകല്‍ സമയങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് ഇതിനകം 38 ഡിഗ്രി പിന്നിട്ടിട്ടുണ്ട്.
ദിവസവും ശരാശരി നാല് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. മാര്‍ച്ച് അവസാനം വരെ സ്ഥിതിയില്‍ വ്യത്യാസമുണ്ടാകില്ളെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. സമുദ്ര താപനിലയെ വര്‍ധിപ്പിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് ചൂട് കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ വിലയിരുത്തല്‍. പെസഫിക് സമുദ്രത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ഇതിന്‍െറ ഫലമായി ഇന്ത്യന്‍ സമുദ്രത്തില്‍നിന്നുള്ള കാറ്റില്‍ നീരാവി കുറയും. ഈ വരണ്ട കാറ്റാണ് ചൂട് കൂടുന്നതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.