ടാങ്കര്‍ ലോറി പണിമുടക്ക്; പാചകവാതകം തീര്‍ന്നു, ചേളാരി ഐ.ഒ.സി പ്രവര്‍ത്തനം നിലച്ചു
text_fields
വള്ളിക്കുന്ന്: ബുള്ളറ്റ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ ആരംഭിച്ച പണിമുടക്കിനെ തുടര്‍ന്ന് പാചകവാതകം തീര്‍ന്നതിനാല്‍ ഐ.ഒ.സി ചേളാരി പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം സ്തംഭിച്ചു. അയല്‍ സംസ്ഥാനത്ത് ബുള്ളറ്റ് ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ലോറി ഉടമകളും പൊലീസും ഡ്രൈവര്‍മാരുടെ സഹായത്തിനത്തൊത്തതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച മുതല്‍ പണിമുടക്കാരംഭിച്ചത്. ഇതിനാല്‍ പാചകവാതക ടാങ്കറുകള്‍ പ്ളാന്‍റിലേക്കത്തെിയില്ല. സംഭരിച്ചുവെച്ച പാചകവാതകം വ്യാഴാഴ്ച രാത്രിയോടെ തീരുകയും ചെയ്തു. പാചകവാതകമില്ലാത്തതിനാല്‍ വെള്ളിയാഴ്ച പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം സ്തംഭിച്ചു. മലബാര്‍ മേഖലയിലേക്ക് പാചകവാതക സിലിണ്ടറുകള്‍ കൊണ്ടുപോകുന്നത് ചേളാരി പ്ളാന്‍റില്‍ നിന്നാണ്. ലോറി തൊഴിലാളികള്‍ നടത്തിവരുന്ന സമരം ചര്‍ച്ച ചെയ്ത് തീര്‍ത്താല്‍ മാത്രമേ പാചകവാതക വിതരണം സാധാരണ നിലയിലേക്കത്തെിക്കാന്‍ കഴിയൂ. ചേളാരി പ്ളാന്‍റിലെ സംഭരണ ശേഷി പതിന്മടങ്ങായി വര്‍ധിപ്പിച്ചിട്ടും ആവശ്യത്തിന് പാചകവാതകം സ്റ്റോക്ക് ചെയ്യാത്തതും പ്രശ്നമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.