നിര്‍മാതാക്കളുടെ സമരം തുടങ്ങി; സമരം ബാധിച്ചിട്ടില്ളെന്ന് ഫെഫ്ക
text_fieldsകൊച്ചി: സിനിമ മേഖലയില്‍ വീണ്ടും പ്രതിസന്ധിയുടെ തിരശ്ശീല ഉയര്‍ത്തി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ച സമരം തുടങ്ങി. പുതുവത്സരദിനമായ വെള്ളിയാഴ്ചമുതല്‍ സിനിമ നിര്‍മാണം സ്തംഭിപ്പിച്ച് സമരം ആരംഭിച്ച നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനടക്കമുള്ള സംഘടനകളും രംഗത്തുണ്ട്.
അതേസമയം, വെള്ളിയാഴ്ച ഷൂട്ടിങ് ജോലികള്‍ സംസ്ഥാനത്ത് തടസ്സപ്പെട്ടില്ളെന്നാണ് സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ അവകാശവാദം. സമരവുമായി ബന്ധമില്ളെന്നും നിലവിലെ വേതനവ്യവസ്ഥയില്‍ ഷൂട്ടിങ് തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോഴിക്കോട്ട് ഒരു സിനിമയുടെ ഷൂട്ടിങ് മാത്രമാണ് നടക്കുന്നതെന്നും മറ്റുള്ളത് നിര്‍ത്തിവെച്ചിരിക്കുകയാണെന്നുമാണ് സമരരംഗത്തുള്ളവര്‍ പറയുന്നത്. നിര്‍മാതാക്കളും സാങ്കേതിക പ്രവര്‍ത്തകരും തമ്മിലെ വേതനകരാറുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിനിമ സമരത്തിലേക്ക് നയിച്ചത്. വേതനവര്‍ധനയും കരാര്‍ പുതുക്കലും ആവശ്യപ്പെട്ട ഫെഫ്കയിലെ ചില യൂനിയനുകള്‍ ഏകപക്ഷീയമായി വേതനവര്‍ധന നടപ്പാക്കിയെന്നാണ് നിര്‍മാതാക്കളുടെ ആരോപണം.
ഇത്തരത്തില്‍ 33 ശതമാനം വരെ വേതനം വര്‍ധിപ്പിച്ച ഫെഫ്കയില്‍ അംഗങ്ങളായ ആറ് യൂനിയനുകള്‍ തിരുത്താന്‍ തയാറായില്ളെങ്കില്‍ സമരം തുടരുമെന്നുമാണ് നിര്‍മാതാക്കളുടെ നിലപാട്. ഷൂട്ടിങ്, ഡബ്ബിങ്, എഡിറ്റിങ് എന്നിങ്ങനെ സിനിമ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം തടസ്സപ്പെടുത്തിയാണ് സമരം നടക്കുന്നത്. അതേസമയം, പ്രമുഖ സംവിധായകന്‍െറ ബഹുഭാഷാ ചിത്രം അഞ്ചിന് തിരുവനന്തപുരത്ത് നിര്‍മാണം ആരംഭിക്കുന്നുണ്ട്. കേരളത്തിന് പുറത്തുനിന്നുള്ളയാളാണ് ചിത്രത്തിന്‍െറ നിര്‍മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.