യൂനിറ്റി സെന്‍റര്‍ നാടിന് സമര്‍പ്പിച്ചു
text_fieldsകണ്ണൂര്‍: കണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള കണ്ണൂര്‍ യൂനിറ്റി സെന്‍റര്‍ നാടിന് സമര്‍പ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എന്‍ജിനീയര്‍ മുഹമ്മദ് സലീം ഉദ്ഘാടനം നിര്‍വഹിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ ജില്ലാ ആസ്ഥാനം കൂടിയായ സെന്‍റര്‍ മാനവിക സന്ദേശത്തിന്‍െറ ആശ്രയകേന്ദ്രമാവുമെന്ന ആഹ്വാനത്തോടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിനും നാന്ദികുറിച്ചു.പൊതു സമ്മേളനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസി. അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ഒരുകാലഘട്ടത്തിന്‍െറ സ്വപ്നമാണ് യൂനിറ്റി സെന്‍റര്‍ എന്നും ഐക്യം ആവശ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതപരവും സംഘടനാപരവുമായ പക്ഷപാതിത്വം ഒരുഭാഗത്ത് നില്‍ക്കുമ്പോള്‍ മറുഭാഗത്ത് രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതയും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലും പൊതുവായ കാര്യങ്ങളില്‍ യോജിച്ചു നില്‍ക്കാന്‍ കഴിയണം. ഇതോടൊപ്പം രാജ്യത്തിന്‍െറ ഐക്യവും പ്രധാനമാണ്. ലോകത്തിനു മുന്നില്‍ ഇസ്ലാം എന്നാല്‍ ഐ.എസ് ആണെന്ന തെറ്റിദ്ധാരണയാണ് പലഭാഗത്തു നിന്നും ഉണ്ടാകുന്നത്. എന്നാല്‍, ഐ.എസ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല. അസഹിഷ്ണുതയല്ല സഹിഷ്ണുതയാണ് ഇസ്ലാമെന്നും അദ്ദേഹം പറഞ്ഞു.
പല കാരണങ്ങളാല്‍ അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട മുഴുവന്‍ മനുഷ്യരുടെയും ആശാകേന്ദ്രമായി യൂനിറ്റി സെന്‍റര്‍ മാറണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു. അപ്പോള്‍ മാത്രമേ ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ. -അദ്ദേഹം പറഞ്ഞു.
നേരത്തേ യൂനിറ്റി ഓഡിറ്റോറിയം മന്ത്രി കെ.സി. ജോസഫും ഡയലോഗ് സെന്‍റര്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടും റഫറന്‍സ് ലൈബ്രറി വാണിദാസ് എളയാവൂരും ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ ഓഫിസുകള്‍ ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് സഫിയ അലി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ വേളം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന, എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ഹംസ അബ്ബാസ് യൂനിറ്റി ജീവകാരുണ്യ ലോഗോ പ്രകാശനം നിര്‍വഹിച്ചു. കണ്ണൂര്‍ ചാരിറ്റബിള്‍ സെക്രട്ടറി യു.പി. സിദ്ദീഖ് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, സംസ്ഥാന ഹജ്ജ്കമ്മിറ്റി അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, കണ്ണൂര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് ഡോ.പി. സലിം, താണ മുനീറുല്‍ ഇസ്ലാം സഭ പ്രസിഡന്‍റ് അഡ്വ. പി. മുസ്തഫ, തയ്യില്‍ സൗഹൃദവേദി അധ്യക്ഷന്‍ ഫാ.ദേവസി ഈരത്തറ, ഡോ. അമീര്‍അഹമ്മദ് കുവൈത്ത്, കണ്ണൂര്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എസ്. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ. മുഹമ്മദലി ഉപഹാര സമര്‍പ്പണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ സി.പി. ഹാരിസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.എം. മഖ്ബൂല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.