മുഖ്യമന്ത്രി കുടുംബസമേതം വിഴിഞ്ഞത്ത്
text_fields
വിഴിഞ്ഞം: തിരക്കുകള്‍ക്ക് അല്‍പനേരത്തെ അവധിനല്‍കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബസമേതം വിഴിഞ്ഞം സന്ദര്‍ശിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി, ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ വിഴിഞ്ഞത്തെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്‍െറ ഇന്‍സ്പെക്ഷന്‍ ബംഗ്ളാവില്‍ എത്തിയത്. വിശ്രമിക്കാനാണ് എത്തിയതെങ്കിലും മുഖ്യമന്ത്രി ഇവിടെ വെച്ചും ഫയലുകള്‍ നോക്കി. ദിവസംമുഴുവന്‍ തിരക്കിലമരുന്ന മുഖ്യമന്ത്രിക്ക് അല്‍പം വിശ്രമത്തിന് താനാണ് ഇങ്ങോട്ട് വരാന്‍ നിര്‍ബന്ധിച്ചതെന്ന് മറിയാമ്മ ഉമ്മന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ആദ്യം വിമുഖത പ്രകടിപ്പിച്ചു.
വേണമെങ്കില്‍ ഫയല്‍ നോക്കുന്ന ചിത്രമെടുക്കാന്‍ അനുവാദം നല്‍കി. വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണ പുരോഗതി ചോദിച്ചറിയാനും അദ്ദേഹം താല്‍പര്യം കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.