സുന്നി കാന്തപുരം വിഭാഗത്തിന് തലവേദനയായി വീണ്ടും കേശ പ്രദര്‍ശനം
text_fieldsകോഴിക്കോട്: തിരുകേശ വിവാദത്തില്‍നിന്ന് സുന്നി കാന്തപുരം വിഭാഗം ഒഴിഞ്ഞുമാറുമ്പോള്‍ ഇത് ആയുധമാക്കി സംഘടനയില്‍നിന്ന് നടപടിക്ക് വിധേയരായവര്‍ മറ്റൊരു മുടിയുമായി വീണ്ടു രംഗത്ത്. കേശ വിവാദത്തെ ചൊല്ലി ചേരിതിരിവ് സംഘടനയില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ നടപടിക്ക് വിധേയരായവരാണ് പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മറ്റൊരു മുടിയുമായി രംഗത്തത്തെിയത്. കാന്തപുരം മുടി സംഘടിപ്പിച്ച വ്യക്തിയില്‍നിന്നുതന്നെയാണ് ഇവരും മുടി വാങ്ങിയത്. മാത്രവുമല്ല, മുടി സൂക്ഷിപ്പുകാരനായ മുംബൈയിലെ ഇഖ്ബാല്‍ ജാലിയവാലയെ ഇവര്‍ കോഴിക്കോട്ടേക്ക് കൊണ്ടുവരുകയുമാണ്.
കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച മുടിയുടെ ആധികാരികതയെ ചൊല്ലി സുന്നി (കാന്തപുരം വിഭാഗം) സംഘടനക്കകത്ത് വിവാദം കൊഴുത്തപ്പോള്‍ പുറത്തുപോവേണ്ടി വന്ന ഹാഫിസ് അബ്ദുല്‍ ഹകീം, നൗഷാദ് അഹ്സനി ഒതുക്കങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇഖ്ബാല്‍ ജാലിയവാലയെ കൊണ്ടുവന്നതും വീണ്ടും മുടിപ്രദര്‍ശനം നടത്തിയതും. ഹാഫിസിന്‍െറ നേതൃത്വത്തില്‍ കുരുവട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിയ അല്‍ഹിക്മത്ത് സുന്നിയ്യ കോളജില്‍ വെച്ചായിരുന്നു പ്രദര്‍ശന പരിപാടി. ഉച്ചക്ക് രണ്ടുമണിക്കാരംഭിച്ച മുടി പ്രദര്‍ശനത്തില്‍ ആദ്യ ഊഴം വനിതകള്‍ക്കായിരുന്നു. തുടര്‍ന്ന് പുരുഷന്മാര്‍ക്കും അവസരം നല്‍കി. നൂറുകണക്കിനാളുകളാണ് മുടി ദര്‍ശനത്തിനത്തെിയത്.
പ്രവാചകന്‍െറ മുടി, പ്രവാചകന്‍െറ കാല്‍പാദം പതിഞ്ഞ കല്ല് തുടങ്ങിയ തിരുശേഷിപ്പുകള്‍ തന്‍െറ പക്കലുണ്ടെന്ന് അവകാശപ്പെടുന്ന ഇഖ്ബാല്‍ ജാലിയവാലയുടെ വാക്കും പ്രവൃത്തിയും സംശയാസ്പദമായതിനാല്‍ സുന്നി കാന്തപുരം വിഭാഗം ഒഴിഞ്ഞുമാറുമ്പോഴാണ് ഇദ്ദേഹത്തെ സൂഫി വര്യനായി അവതരിപ്പിച്ച് പുറത്തുപോയവര്‍ രംഗത്തത്തെിയത്.
കാന്തപുരം സംഘടിപ്പിച്ച കേശം വ്യാജമാണെന്ന് പ്രഖ്യാപിച്ച സമസ്ത ഒൗദ്യോഗിക വിഭാഗം സുന്നി പ്രതിനിധികള്‍ മുംബൈയില്‍ ജാലിയവാലയെ കാണുകയും പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന ഏഴ് മുടി 4500 രൂപ നല്‍കി വാങ്ങുകയും ചെയ്തിരുന്നു.ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ ഈ കേശം പ്രദര്‍ശനത്തിന് വെക്കുകയും തുടര്‍ന്ന് കത്തിക്കുകയും ചെയ്തു (പ്രവാചകന്‍െറ കേശം അഗ്നിക്കിരയാവില്ളെന്നും അതിന് നിഴലുണ്ടാവില്ളെന്നുമാണ് സുന്നിവിശ്വാസം). ജാലിയവാലയുടെ മുടി വ്യാജമാണെന്ന് തെളിയിക്കാനാണ് കത്തിച്ചു കാണിച്ചത്. തിരുകേശ സൂക്ഷിപ്പിനായി കോടികള്‍ മുടക്കി പള്ളി (ശഅ്റെ മുബാറക് മസ്ജിദ്) പണിയാന്‍ നാട്ടിലും മറുനാട്ടിലും ഫ്ളക്സ് ബോര്‍ഡും ഹോര്‍ഡിങ്സും വെച്ച് വ്യാപക പണപ്പിരിവ് നടത്തിയെങ്കിലും മുടിയുടെ ആധികാരികത സംഘടനക്കകത്തുതന്നെ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ആ ഉദ്യമം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.