പാർട്ടി നേതാക്കൾ വേദി പങ്കിട്ടതുകൊണ്ട് രാഷ്ട്രീയമാറ്റമുണ്ടാകില്ല – സുധീരൻ
text_fieldsകാസർകോട്: ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാർ പിണറായി വിജയനുമായി വേദി പങ്കിട്ടതുകൊണ്ട് രാഷ്ട്രീയമാറ്റമുണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. വേദി പങ്കിടുന്നതിൽ അസാധാരണമായി ഒന്നുമില്ല. മാതൃഭൂമിയെയും വീരേന്ദ്രകുമാറിനെയും വിമർശിച്ച പിണറായിയുടെ െശെലി എല്ലാവർക്കും അറിയുന്നതാണ്. പിണറായി തെറ്റുതിരുത്തുന്നത് നല്ലതാണ്. രാഷ്ട്രീയ പാർട്ടി നേതാക്കൾ വേദി പങ്കിടുന്നത് നല്ലതാണെന്നും സുധീരൻ കൂട്ടിച്ചേർത്തു. ജനരക്ഷാ യാത്രക്ക് മുമ്പ് കാസർകോട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനരക്ഷാ യാത്ര കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് സുധീരൻ പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ചെറിയ ചെറിയ പ്രശ്നങ്ങൾ മാറ്റിവെച്ച് തെരഞ്ഞെടുപ്പ് വിജയം, ഭരണത്തുടർച്ച എന്നീ ലക്ഷ്യങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ മുന്നോട്ട് േപാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത് കോൺഗ്രസാണ്. ശ്രീനാരായണ ധർമങ്ങൾക്ക് വിരുദ്ധമായി വെള്ളാപ്പള്ളി പ്രവർത്തിക്കുന്നു എന്ന് ആദ്യം പറഞ്ഞത് തങ്ങളാണ്. ശക്തമായ നിലപാടാണ് ഇക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചുവരവിെൻ പാതയിലാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.