മൂന്നാറില്‍ അതിശൈത്യം; താപനില മൈനസില്‍
text_fieldsതൊടുപുഴ: മൂന്നാറില്‍ അതിശൈത്യം പിടിമുറുക്കിയതോടെ താപനില മൈനസിലത്തെി. ഡിസംബര്‍ അവസാനവാരം ആരംഭിച്ച തണുപ്പാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശക്തി പ്രാപിച്ചത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ സീറോ ഡിഗ്രി മൂന്നാറിലെ ചെണ്ടുവരൈയിലും സെവന്‍മലൈ എസ്റ്റേറ്റിലും രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും താപനില മൈനസിലേക്ക് കടന്നതായി വിവരമുണ്ട്. നല്ലതണ്ണി എസ്റ്റേറ്റിലും മൂന്നാര്‍ ടൗണിലും രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളിലും താപനില കുറവായിരുന്നു.
തിങ്കളാഴ്ച സംസ്ഥാനത്ത് പലയിടത്തും പുലര്‍ച്ചെ നല്ല തണുപ്പാണ് അനുഭവപ്പെട്ടത്. 17 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ പത്തനംതിട്ട പുനലൂരിലാണ് ഏറെ തണുപ്പ് അനുഭവപ്പെട്ട മറ്റൊരിടം. കൊച്ചി (18), കരിപ്പൂര്‍ എയര്‍പോര്‍ട്ട് (20), കോട്ടയം (21), കോഴിക്കോട് (21), തിരുവനന്തപുരം (22) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കുറഞ്ഞ താപനില.
മുന്‍വര്‍ഷങ്ങളില്‍ നവംബര്‍ 15 മുതല്‍ ജനുവരി 15വരെയാണ് ശൈത്യം എത്തിയിരുന്നത്. ഇത്തവണ വളരെ വൈകിയാണ് ശൈത്യം ആരംഭിച്ചത്. എന്നാല്‍, അതിശൈത്യം മൂന്നാര്‍, തേക്കടി അടക്കമുള്ള വിനോദ സഞ്ചാര മേഖലക്ക് ഏറെ ഉണര്‍വ് നല്‍കി. ഒരാഴ്ചക്കിടെ അയ്യായിരത്തോളം സഞ്ചാരികളാണ് മൂന്നാറിലേക്കത്തെിയത്. ഹോട്ടലുകളും റിസോര്‍ട്ടുകളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. തണുപ്പ് ആസ്വദിക്കാന്‍ വിദേശ വിനോദ സഞ്ചാരികളാണ് ഏറെയത്തെുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.