പൈപ്പ്ലൈന്‍ പൊട്ടിയിട്ടില്ളെന്ന് നിറ്റാ ജലാറ്റിന്‍ കമ്പനി
text_fieldsതൃശൂര്‍: നിറ്റാ ജലാറ്റിന്‍ ഇന്ത്യയുടെ കൊരട്ടി ഫാക്ടറിയിലെ സംസ്കൃതജല പൈപ്പ്ലൈന്‍ പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് മാനേജിങ് ഡയറക്ടര്‍ സജീവ് കെ. മേനോന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആക്ഷന്‍ കൗണ്‍സിലിന്‍െറ പേരില്‍ ചില തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചാരണമാണിതത്രേ. പൊട്ടിയെന്ന് പറയുന്ന പൈപ്പ്ലൈന്‍ മാസങ്ങള്‍ക്ക് മുമ്പ് സമരക്കാര്‍ തകര്‍ത്തതാണണെന്ന് കമ്പനി ആരോപിച്ചു.
ഈ ഭാഗം പഞ്ചായത്ത് കനാലിലാണ്. അതിനാല്‍ അറ്റകുറ്റപ്പണിക്ക് പഞ്ചായത്തിന്‍െറ അനുമതി വേണം. അത് ആവശ്യപ്പെട്ടപ്പോള്‍ പഞ്ചായത്ത് കൊടുത്തില്ളെന്ന് കമ്പനി കുറ്റപ്പെടുത്തി.
ഈ പൈപ്പ്ലൈനുകള്‍ ഉള്‍പ്പെടെ കമ്പനിയുടെ എല്ലാ സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തോട് ഹൈകോടതി ഉത്തരവിട്ടിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ മുമ്പും പലതവണ പൈപ്പലൈനുകള്‍ക്ക് കേടുപാട് വരുത്തിയിട്ടുണ്ട്. പൈപ്പ്ലൈന്‍ തകര്‍ക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ളെന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കമ്പനിക്കെതിരെ സമരക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും മാനേജ്മെന്‍റ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.