ദേശീയ വിദ്യാഭ്യാസനയം: എസ്.ഐ.ഒ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
text_fieldsതിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലേക്ക് കേന്ദ്ര സര്‍ക്കാറിന് എസ്.ഐ.ഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ സംസ്ഥാനതല പ്രകാശനം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചാന്‍സലര്‍ ടി.പി. ശ്രീനിവാസന്‍ നിര്‍വഹിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തില്‍പെട്ട സ്കൂള്‍ വിദ്യാഭ്യാസം, ഉന്നത-തൊഴിലധിഷ്ഠിത-സാങ്കേതിക വിദ്യാഭ്യാസം, ഗവേഷണം, ടീച്ചര്‍ എജുക്കേഷന്‍ തുടങ്ങി 33 മേഖലകളെ വിശദമായ ചര്‍ച്ചക്ക് വിധേയമാക്കിയതിനു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ എസ്.ഐ.ഒ സംഘടിപ്പിച്ച ‘ശിക്ഷക് സംവാദി’ന്‍െറ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
റിപ്പോര്‍ട്ടിലെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചാന്‍സലര്‍ കെ.എന്‍. പണിക്കര്‍ പ്രകാശനം ചെയ്തു. സ്കൂള്‍ വിദ്യാഭ്യാസം, ടീച്ചര്‍ എജുക്കേഷന്‍ എന്നീ മേഖലകളിലെ നിര്‍ദേശങ്ങള്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. പി.എ. ഫാത്വിമയും സാങ്കേതിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കേരള ടെക്നിക്കല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ കുഞ്ചെറിയ പി. ഐസക്കും പ്രകാശനം ചെയ്തു. സര്‍വേ റിപ്പോര്‍ട്ട് ബയോഇന്‍ഫര്‍മാറ്റിക് വകുപ്പ് തലവന്‍ ഡോ. അച്യുത് ശങ്കര്‍ നായര്‍ പ്രകാശനം ചെയ്തു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്രാഹിം അറിയിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ലിംസീര്‍ അലി, എ. ആദില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.