ഡിഗ്രി ഏകീകൃത പരീക്ഷ നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തം
text_fieldsകോഴിക്കോട്: റെഗുലര്‍, വിദൂര വിദ്യാഭ്യാസ വിഭാഗങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല നടത്തിവന്ന ഏകീകൃത ഡിഗ്രിപരീക്ഷ നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തം. സിന്‍ഡിക്കേറ്റിലെ മുസ്ലിം ലീഗ് അംഗവും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.ജി. മുഹമ്മദ് സര്‍വകലാശാലയില്‍ ചൊവ്വാഴ്ച ഉപവസിക്കും. ഭരണകാര്യാലയത്തിനുമുന്നില്‍ നടക്കുന്ന ഉപവാസസമരത്തില്‍ സെനറ്റ്, അക്കാദമിക് കൗണ്‍സിലിലെ എം.എസ്.എഫ് പ്രതിനിധികളും പങ്കെടുക്കും.
പരീക്ഷ നിര്‍ത്തലാക്കിയതിനെതിരെ പാരലല്‍ കോളജ് അസോസിയേഷന്‍ ഇതര സംഘടനകളെ കൂടി ഉള്‍പ്പെടുത്തി സംയുക്ത സമരസമിതിക്ക് രൂപം നല്‍കി. സമിതിയുടെ പ്രഥമ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച ഉച്ചക്കുശേഷം രണ്ടിന് സര്‍വകലാശാലക്കു സമീപത്തെ കോഓപറേറ്റിവ് കോളജില്‍ നടക്കും. പരീക്ഷ പുന$സ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി എ. പ്രഭാകരന്‍ പറഞ്ഞു.
പരീക്ഷ നിര്‍ത്തിയതിനെതിരെ പ്രക്ഷോഭം നടത്താന്‍ എം.എസ്.എഫും തീരുമാനിച്ചു. സിന്‍ഡിക്കേറ്റംഗത്തിന്‍െറ ഉപവാസത്തിനുശേഷം ഭാവി പരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലി പറഞ്ഞു.
യു.ഡി.എഫ് നിയന്ത്രിത സിന്‍ഡിക്കേറ്റിനെതിരെയാണ് ലീഗ് സിന്‍ഡിക്കേറ്റംഗം സമരത്തിനിറങ്ങുന്നത്. വിദ്യാര്‍ഥിവിരുദ്ധ നടപടിയാണിതെന്നും എതിര്‍പ്പുകള്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ വി.സി അവഗണിച്ചെന്നും സിന്‍ഡിക്കേറ്റംഗം പി.ജി. മുഹമ്മദ് പറഞ്ഞു.
പരീക്ഷ നിര്‍ത്താമെന്ന നിര്‍ദേശം അംഗീകരിച്ച വി.സിയുടെ നടപടി ശരിയല്ളെന്ന് സിന്‍ഡിക്കേറ്റംഗം ഡോ. കെ.എം. നസീര്‍ പറഞ്ഞു. രണ്ട് സിന്‍ഡിക്കേറ്റംഗങ്ങളുടെ ആവശ്യം ഒറ്റയടിക്ക് അംഗീകരിക്കുകയാണ് വി.സി ചെയ്തതെന്നും പരീക്ഷാ സ്ഥിരംസമിതിയോടു പോലും ആലോചിച്ചില്ളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തീരുമാനം സിന്‍ഡിക്കേറ്റിന്‍േറതാണെന്ന് വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം 2014 ലാണ് കാലിക്കറ്റില്‍ ഡിഗ്രിക്ക് ഏകീകൃത പരീക്ഷ പുന$സ്ഥാപിച്ചത്. ഒരേ ഡിഗ്രിക്ക് രണ്ടുതരം പരീക്ഷകളും മാര്‍ക്ലിസ്റ്റുമെന്ന പരാതിയത്തെുടര്‍ന്നായിരുന്നു ഈ പരിഷ്കാരം.
ഇതിനായി റെഗുലറിലേതുപോലെ വിദൂര വിദ്യാഭ്യാസ ഡിഗ്രിക്കും ഇന്‍േറണല്‍ മാര്‍ക്ക് പുന$ക്രമീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.