ബി.ജെ.പി-സി.പി.എം ചര്‍ച്ച: മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ പ്രസ്താവന - കുമ്മനം രാജശേഖരന്‍
text_fieldsകോഴിക്കോട്: സി.പി.എം ബി.ജെ.പിമായി ചര്‍ച്ച നടത്താനുള്ള ശ്രമം വോട്ടിനുവേണ്ടിയുള്ളതാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയ ഏര്‍പ്പാടാണെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴിക്കോട് പ്രസ്ക്ളബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സി.പി.എമ്മുമായി അക്രമരാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ചര്‍ച്ച നടത്തുണ്ടെങ്കില്‍ മുഖ്യമന്ത്രി അതിനെ പിന്തുണക്കുകയും സ്വാഗതം ചെയ്യുകയും വേണമായിരുന്നു. കൊലപാതക രാഷ്ട്രീയം കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ല. ജനങ്ങള്‍ തമ്മില്‍ സമാധാനവും സഹകരണവും ഉണ്ടാവേണ്ടത് നാടിന്‍െറ ആവശ്യമാണ്. അതിനെ പരിഹസിച്ച് തള്ളിക്കളയുകയാണ് മുഖ്യമന്ത്രി ചെയ്തത്.
ബി.ജെ.പിയെ പഴിപറയാന്‍വേണ്ടി മാത്രമാണ്വി.എം. സുധീരന്‍ കേരള യാത്ര നടത്തുന്നത്. വെള്ളാപ്പള്ളിക്ക് വേണ്ടി ജെ.എസ്.എസ് നേതാവ് രാജന്‍ ബാബു ഇടപെട്ടത് നിയമോപദേശകന്‍ എന്ന രീതിയിലാണ്. അതിനെതിരെ വി.എം. സുധീരനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസ്താവനകള്‍ അനാവശ്യമാണ്. യു.ഡി.എഫോ എല്‍.ഡി.എഫോ വിട്ട് ആരു വന്നാലും അവരുടെ പ്രവൃത്തികള്‍ പരിശോധിച്ച് അവരെ സ്വീകരിക്കും. ബി.ജെ.പി വിട്ടുപോയ എല്ലാവരും തിരിച്ചുവരണമെന്നാണ് തന്‍െറ ആഗ്രഹം. പി.പി. മുകുന്ദനും കെ. രാമന്‍ പിള്ളയും പാര്‍ട്ടിയിലേക്ക് തിരിച്ചത്തെണം.
പി.പി. മുകുന്ദന്‍ പാര്‍ട്ടിക്ക് ഏറെ സംഭാവനകള്‍ ചെയ്ത ആളാണ്.കെ. രാമന്‍ പിള്ളയില്‍നിന്നാണ് താന്‍ രാഷ്ട്രീയം പഠിച്ചത്. അടുത്ത തെരഞ്ഞെടുപ്പിന് നിരവധി കൂട്ടിക്കിഴിക്കലും ശിഥിലമാകലും ലയനവുമെല്ലാം ഉണ്ടാകും. എന്‍.എസ്.എസിന്‍െറ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ളെന്നും സംഘടനകള്‍ തമ്മിലുള്ള സൗഹൃദം നാടിന് ആവശ്യമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.