യൂനിയനുണ്ടാക്കാന്‍ സഹായിച്ചത് തൊടുപുഴയിലെ അഭിഭാഷകനെന്ന് പെമ്പിളൈ ഒരുമൈ
text_fieldsതൊടുപുഴ: തങ്ങളുടെ രണ്ടാംഘട്ട സമരത്തിന് പിന്നിലെ ബുദ്ധികേന്ദ്രം തൊടുപുഴയിലെ അഭിഭാഷകനായ അഡ്വ.ബിജു പറയനിലമാണെന്ന് പെമ്പിളൈ ഒരുമൈ പ്രസിഡന്‍റ് ലിസി സണ്ണി. കോട്ടയത്ത് ക്രൈസ്തവ സഭയുടെ യോഗത്തില്‍ പോയപ്പോഴാണ് അഡ്വ.ബിജുവിനെ പരിചയപ്പെട്ടതെന്നും ഒരു പൈസപോലും വാങ്ങിക്കാതെയാണ് യൂനിയന്‍െറ രജിസ്ട്രേഷന് ആവശ്യമുള്ള കാര്യങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തതെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. തങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഒരുലോഡ് അരിയും പലവ്യഞ്ജനവും അയച്ചുതന്നു. ആദ്യത്തെ ബോണസ് സമരത്തിന് ശേഷമാണ് വക്കീലിനെ പരിചയപ്പെട്ടത്.
തൊടുപുഴയില്‍ കമ്പനിയും യൂനിയനും തങ്ങളെ ദ്രോഹിക്കുകയാണെന്ന് ലിസി പറഞ്ഞു.
പെമ്പിളൈ ഒരുമൈയുടെ പിന്നില്‍ പൊലീസാണെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പൊലീസുകാരാരും പങ്കെടുത്തില്ല. മൂന്നാറിലെ എസ്.പി ഞങ്ങളുടെ ദൈവമാണ്. സമരകാലത്ത് ഞങ്ങള്‍ ഉറങ്ങുമ്പോള്‍ ഞങ്ങളെ ഉറങ്ങാതെ കാത്തത് പൊലീസാണ്. എന്നാല്‍, എസ്.പി എന്ന് ഉദ്ദേശിക്കുന്നത് ആരാണെന്ന് പറയാന്‍ നേതാക്കള്‍ തയാറായില്ല. പേരെടുത്ത് ചോദിച്ചപ്പോള്‍ സമരകാലത്ത് അവിടെയുണ്ടായിരുന്ന ഡി.എസ്.പിയെന്നും ഇടുക്കി എസ്.പിയെന്നും മൂന്നാര്‍ എസ്.പിയെന്നുമൊക്കൊ ഓരോരുത്തരും പറഞ്ഞ് ഒഴിഞ്ഞുമാറി. പൊലീസിന്‍െറ നെയിം ബോര്‍ഡ് നോക്കിയാല്‍ മതിയായിരുന്നുവല്ളോ എന്ന ചോദ്യത്തിനാകട്ടെ തങ്ങള്‍ക്ക് അത് വായിച്ച് മനസ്സിലാക്കാന്‍ മാത്രം ഇംഗ്ളീഷ് പരിജ്ഞാനമില്ളെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.