ഗൗരിയമ്മയെ കോടിയേരി സന്ദര്‍ശിച്ചു
text_fieldsആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെ.എസ്.എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മയെ ചാത്തനാട്ടെ വീട്ടിലത്തെി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കോടിയേരി ഗൗരിയമ്മയെ കാണാനത്തെിയത്. ഒന്നരമണിക്കൂറോളം അടച്ചിട്ട മുറിയിലായിരുന്നു സംഭാഷണം. ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ഗോപനും ഗൗരിയമ്മക്കൊപ്പമുണ്ടായിരുന്നു.
കോടിയേരി പോയതിനുശേഷമാണ് വിവരം പുറത്തായത്. അന്വേഷിച്ചത്തെിയ മാധ്യമ പ്രവര്‍ത്തകരോട് രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ളെന്നും ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കാനാണ് കോടിയേരി എത്തിയതെന്നുമാണ് ഗൗരിയമ്മ പറഞ്ഞത്. എന്നാല്‍, സി.പി.എമ്മുമായി ചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള സ്ഥാപനത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് നടന്നതെന്നാണ് വിവരം.
ഗൗരിയമ്മയുടെ പേരില്‍ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിനടുത്ത് മൂന്ന് ഏക്കര്‍ 60 സെന്‍റ് സ്ഥലമുണ്ട്. ഇവിടെ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള ഒരു സ്ഥാപനം ഗൗരിയമ്മയുടെ നേതൃത്വത്തില്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ വിപുലമായ ഒരു ജീവകാരുണ്യ സ്ഥാപനം ആരംഭിക്കാമെന്നുള്ള നിര്‍ദേശമാണ് സി.പി.എം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് വിശദ്ധമായ ചര്‍ച്ച ഈ മാസം എട്ടിന്ശേഷം നടത്താമെന്നറിയിച്ചാണ് കോടിയേരി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.