സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കും
text_fieldsതിരുവനന്തപുരം: ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാറിെൻറ വിവിധ ധനസഹായ പദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ കീഴിലുള്ള ധനസഹായ പദ്ധതികള്‍ ഏകോപിപ്പിച്ച് ഒരു സ്മാര്ട്ട് കാര്‍ഡിന്റെ സഹായത്തോടെ ഗുണഭോക്താവിന് രണ്ടുലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ കുടുംബങ്ങളും പദ്ധതിയിന്‍ കീഴില്‍ വരും. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യും.
രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജന, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചിസ് പ്ലസ്, ആരോഗ്യ കിരണം, കാരുണ്യ ബനവലൻറ് ഫണ്ട്, താലോലം, കാന്‍സര്‍ സംരക്ഷണ പദ്ധതി, വിവിധ ക്ഷേമബോര്‍ഡുകളുടെ പദ്ധതികള്‍ എന്നിവയിലൂടെയാണ് ഇപ്പോള്‍ ചികിത്സാ ധനസഹായം ലഭിക്കുന്നത്. സാമ്പത്തിക സഹായം ലഭ്യമാക്കുതിനുള്ള നടപടിക്രമം ഓരോന്നിലും വ്യത്യസ്തമാണ്. ആര്‍എസ്ബിവൈ, കാരുണ്യ ബനവലൻറ് ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആശുപത്രികളുടെ ശൃംഖലയുമായി കരാറില്‍ ഏര്‍പ്പെട്ടാകും പദ്ധതി നടപ്പാക്കുക. ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ് തുടങ്ങിയ പദ്ധതികളിൻ കീഴില്‍ വരു 32 ലക്ഷം കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ ആനുകൂല്യത്തിനായി റവന്യൂ വകുപ്പില്‍ നിന്നും ലഭിക്കു വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
ഗുണഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും.
അര്‍ഹതപ്പെട്ട ഓരോ കുടുംബത്തിനും ഒന്നരലക്ഷം രൂപ ഓരോ വര്‍ഷവും സാമ്പത്തിക ആനൂകൂല്യം നല്‍കും. അസാധാരണ കേസുകളില്‍ അധികമായി അന്‍പതിനായിരം രൂപ പ്രത്യേക അനുമതി നല്‍കും. 18 വയസുവരെയുള്ള സൗജന്യ കാന്‍സര്‍ ചികിത്സാ സഹായം, വിവിധ പദ്ധതികളുടെ കീഴിലുള്ള നിലവിലെ സാമ്പത്തിക സഹായം എിന്നവ രണ്ടുലക്ഷം കഴിഞ്ഞാലും തുടരും.
പദ്ധതിയുടെ നിയന്ത്രണത്തിനും നടത്തിപ്പിനുമായി മുഖ്യമന്ത്രി അധ്യക്ഷനായി സമ്പൂര്‍ണ ആരോഗ്യ കേരളം ട്രസ്റ്റ് രൂപീകരിക്കും. ധനകാര്യ മന്ത്രിയും ആരോഗ്യവകുപ്പു മന്ത്രിയും വൈസ് ചെയര്‍മാന്‍മാരും തൊഴില്‍, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാർ അംഗങ്ങളുമായിരിക്കും. തുടക്കത്തില്‍ നികുതി വകുപ്പിെൻറ മേല്‍നോട്ടത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാകും പദ്ധതി നടപ്പാക്കുക. പിന്നീട് ആരോഗ്യവകുപ്പിന് ചുമതല കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.