ബി.ജെ.പി വിമോചനയാത്ര 140 മണ്ഡലങ്ങളിലും പര്യടനം നടത്തും
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുമെന്ന് ജാഥാ കോഓഡിനേറ്റര്‍ എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വികസനകേരളം, എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യങ്ങളാണ് യാത്രയില്‍ ഉയര്‍ത്തുക.
വികസിതകേരളത്തെക്കുറിച്ച് ബദല്‍ വീക്ഷണം അവതരിപ്പിക്കും. അന്നം, വെള്ളം, മണ്ണ്, തൊഴില്‍ എന്നിവയാണ് വിഷയം. ജനുവരി 20ന് കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ നിന്ന് ആരംഭിക്കുന്ന വിമോചന യാത്ര ഫെബ്രുവരി 10ന് തിരുവനന്തപുരം മണ്ഡലത്തില്‍ സമാപിക്കും. ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം. വേലായുധന്‍, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, കെ.പി. ശ്രീശന്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ സ്ഥിരാംഗങ്ങളായിരിക്കും. ഭൂമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ വിമോചനയാത്രയുമായി ബന്ധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.