ഉദ്യോഗസ്ഥര്‍ക്കും തുറന്നുപറയാന്‍ സ്വാതന്ത്ര്യം വേണം –ചീഫ് സെക്രട്ടറി
text_fields
തിരുവനന്തപുരം: സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കും അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ സ്വാതന്ത്ര്യം വേണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. സംസ്ഥാന മാധ്യമ അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു ചീഫ് സെക്രട്ടറിയുടെ അഭിപ്രായപ്രകടനം. സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ പ്രതികരിച്ചെന്നാരോപിച്ച് ഡി.ജി.പി ഡോ. ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ ‘അച്ചടക്കത്തിന്‍െറ വാള്‍’ ഓങ്ങിനില്‍ക്കുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ പരമാര്‍ശം. ജുഡീഷ്യറി, ലെജിസ്ളേച്ചര്‍, എക്സിക്യൂട്ടിവ്, മാധ്യമങ്ങള്‍ എന്നിവയാണ് ജനാധിപത്യത്തിന്‍െറ നാലു തൂണുകള്‍. എക്സിക്യൂട്ടിവ് ഒഴികെയുള്ള വിഭാഗങ്ങള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദനീയമാണ്. അവരെ ചോദ്യംചെയ്യാന്‍ പൊതുസമൂഹത്തിന് സാധിക്കുകയുമില്ല. എന്നാല്‍, എക്സിക്യൂട്ടിവുകളുടെ കാര്യം അങ്ങനെയല്ല. എന്തൊക്കെ ആരോപണം നേരിട്ടാലും എത്രകണ്ട് അപഹാസ്യനായാലും അവര്‍ക്ക് നയം വ്യക്തമാക്കാന്‍ അനുവാദമില്ല. ഈ നിയമം കാലഹരണപ്പെട്ടതാണ്. ദൃശ്യമാധ്യമങ്ങള്‍ ഇത്രകണ്ട് സജീവമാകുന്നതിന് മുമ്പ് എഴുതിയുണ്ടാക്കിയ നിയമങ്ങള്‍ മാറ്റണം. ഇവ തിരുത്തണമെന്നാണ് തന്‍െറ വ്യക്തിപരമായ അഭിപ്രായം. എപ്പോഴും കാര്യങ്ങള്‍ തുറന്നുപറയുന്ന പ്രകൃതമാണ് തന്‍േറത്. അതുപലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
വിരമിക്കലിന്‍െറ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ഇതൊക്കെ പറയുന്നതില്‍ ഒൗചിത്യമുണ്ടോയെന്നറിയില്ളെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.