സൈനികനെ അവഹേളിച്ച സംഭവം: അന്‍വര്‍ സാദിഖിനെ കസ്റ്റഡിയില്‍ വാങ്ങി
text_fields
കോഴിക്കോട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ലെഫ്. കേണല്‍ ഇ.കെ. നിരഞ്ജന്‍കുമാറിനെ അവഹേളിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രതികരിച്ചതിന് റിമാന്‍ഡിലായ യുവാവിനെ പൊലീസ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. മലപ്പുറം ചെമ്മന്‍കടവ് വരിക്കോടന്‍ ഹൗസില്‍ അന്‍വര്‍ സാദിഖിനെയാണ് (24) അസി. പൊലീസ് കമീഷണര്‍ ജോസി ചെറിയാന്‍െറ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
ഫേസ്ബുക്കില്‍ ‘മാധ്യമം’ ജീവനക്കാരനെന്ന വ്യാജേനയാണ് സൈനികന്‍െറ മരണത്തെ അവഹേളിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനാല്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) അടക്കമുള്ള വിവിധ വിഭാഗം ഇയാളെ ചോദ്യം ചെയ്യും. ഫോണ്‍ ലിസ്റ്റ്, ഇന്‍റര്‍നെറ്റ് കണക്ഷന്‍ തുടങ്ങി സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇയാളുടെ പ്രവര്‍ത്തനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൂടുതല്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് പൊലീസ് പ്രതിയെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത്. മാധ്യമം മാനേജ്മെന്‍റിന്‍െറ പരാതിയിലായിരുന്നു നടപടി. കോഡൂരിലെ റേഷന്‍കടയില്‍ ജീവനക്കാരനായ അന്‍വര്‍ സാദിഖ് അനു അന്‍വര്‍ എന്ന ഫേസ്ബുക് അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.