ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്ത്രീവിരോധത്തിന്‍െറ മുഖമുദ്ര –വൃന്ദ കാരാട്ട്
text_fieldsനെടുമ്പാശ്ശേരി: സ്ത്രീവിരോധത്തിന്‍െറ മുഖമുദ്രയായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാറിയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ‘വേണം നമുക്കൊരു സ്ത്രീപക്ഷ കേരളം’ മുദ്രാവാക്യമുയര്‍ത്തി നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച വനിതാ പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രാജ്യത്തിന്‍െറ ഭാവി തീരുമാനിക്കുന്ന രാഷ്ട്രീയതീരുമാനങ്ങളിലടക്കം ശക്തമായ സാന്നിധ്യമായി സ്ത്രീകള്‍ മാറേണ്ടതുണ്ട്. സ്ത്രീകള്‍ കൂടുതല്‍ സംഘടിതരായാല്‍ മാത്രമേ ഇതിന് കഴിയൂ. സാമൂഹികനീതിക്കും സ്വാതന്ത്ര്യത്തിനുമായി പോരാട്ടം നടത്തണം. രാഷ്ട്രീയതീരുമാനങ്ങളെടുക്കുന്ന വേദികളിലും സ്ത്രീകളുടെ സാന്നിധ്യം സജീവമായി തുടരണം.
കേരളത്തില്‍ സൂര്യനെല്ലി സംസ്കാരം വര്‍ധിക്കുകയാണ്. സ്ത്രീകളെ അപമാനിക്കുന്നവര്‍ ഉന്നതരാണെങ്കില്‍ അവര്‍ സംരക്ഷിക്കപ്പെടുന്നു. ഈ രീതി മാറ്റേണ്ടതുണ്ട്. പാര്‍ലമെന്‍റിന്‍െറ മൂന്നിലൊന്ന് വനിതാ സംവരണമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ മോദിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ഭരണത്തില്‍ വര്‍ധിച്ചുവരുകയാണ്. ഇതിനെതിരെ സ്ത്രീകള്‍തന്നെ ശക്തമായി പ്രതികരിക്കണം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്ത്രീശക്തി തെളിയിക്കുന്നതിന് അവസരം കേരളത്തില്‍ ലഭിക്കുകയാണ്. ഇത് ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തണം.
സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം സ്ത്രീകള്‍ കൂടുതലായി കടന്നുവരണം. കേരളത്തിലെ ത്രിതല പഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്ക് 50ശതമാനത്തിലേറെ പ്രാതിനിധ്യം ലഭിച്ചത് അഭിമാനകരമായ കാര്യമാണ്. അതുപോലെ പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാകുന്ന തരത്തില്‍ ഇവിടെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളും സജീവമാണ്. എന്നാല്‍, കുടുംബശ്രീയെ തകര്‍ക്കാന്‍ ചിലരെല്ലാം കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നടി കെ.പി.എ.സി ലളിത അധ്യക്ഷത വഹിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭിന്നിക്കുന്നതിനുമുമ്പ് കണ്ടിട്ടുള്ളതുപോലെ വലിയൊരു സമ്മേളനമാണ് ഇതെന്നും ഇത് പഴയ കാലത്തേതുപോലെ ആവേശം നല്‍കുന്നെന്നും അവര്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി. രാജീവ്, കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈന്‍ തുടങ്ങിയവരും സംബന്ധിച്ചു.
വിവിധ വിഷയങ്ങളെക്കുറിച്ച് നടന്ന സെമിനാറുകളില്‍ എം.പിമാരായ പി.കെ. ശ്രീമതി, ഡോ. ടി.എന്‍. സീമ, കണ്ണൂര്‍ മേയര്‍ ഇ.പി. ലത, കെ.കെ. ഷൈലജ, ഡോ. പി.എസ്. ശ്രീകല, സി.എസ്. സുജാത, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തകുമാരി, ഐഷ പോറ്റി എം.എല്‍.എ, അഡ്വ.പി. സതീദേവി, എന്‍. സുകന്യ, പി.കെ. സൈനബ, സി.കെ. ഹാജിറ, ടി.കെ. ആനന്ദി തുടങ്ങിയവര്‍ സംസാരിച്ചു. നാലായിരത്തിലേറെ പ്രതിനിധികളാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.