മുഖ്യമന്ത്രി വീരേന്ദ്ര കുമാറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തി. വീരേന്ദ്ര കുമാറിന്‍റെ കോഴിക്കോടുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. ജെ.ഡി.യുവിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ നടന്ന കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
യു.ഡി.എഫിൽ തുടരെ അവഗണന നേരിടുന്നുവെന്നും ജെ.ഡി.യു ഉന്നയിച്ച പ്രശ്നങ്ങളിൽ കോൺഗ്രസ് പരിഹാരം കാണുന്നില്ലെന്നുമുള്ള പരാതി ജെ.ഡി.യുവിലെ പല നേതാക്കൾക്കുമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് തോൽവിക്ക് ഉത്തരവാദികളായവർക്കെതിരെ കോൺഗ്രസ് നടപടിയെടുക്കാത്തതും തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരിയെന്ന ആക്ഷേപവും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഉഭയകക്ഷി ചർച്ച നടന്നപ്പോഴും ജെ.ഡി.യു ഉന്നയിച്ചിരുന്നു.
അതിനിടെ, എം.പി. വീരേന്ദ്രകുമാറിന്‍റെ പുസ്തകം പിണറായി വിജയൻ പ്രകാശനം ചെയ്തതും വർഷങ്ങൾക്കുശേഷം ഇരുവരും ഒരു വേദിയിലെത്തിയതും മഞ്ഞുരുകലിന്‍റെ തുടക്കമായി വ്യാഖ്യാനിക്കുകയും ചെയ്തു. ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് അടുക്കുന്നതിന്‍റ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വ്യാഖ്യാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.