ഡി.ജി.പി ജേക്കബ് തോമസിന് അനുമതി നിഷേധിച്ചത് തെൻറ അറിവോടെ – ചെന്നിത്തല
text_fieldsശബരിമല: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നിയമനടപടിക്ക് ഡി.ജി.പി േജക്കബ് തോമസിന് അനുമതി നിഷേധിച്ചത് തെൻറ അറിവോടെയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമനടപടിക്ക് അനുവാദം നൽകിയാൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നതിനാലാണ് നടപടിയെന്നും ഇതു സംബന്ധിച്ച ഫയൽ താൻ നേരിട്ടു കണ്ടതിന് ശേഷമാണ് ഒപ്പുവെച്ചതെന്നും ചെന്നിത്തല ശബരിമലയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജന്‍ബാബുവിനെ യു.ഡി.എഫ് യോഗത്തിലേക്കു ക്ഷണിക്കുന്നത് ശരിയല്ലെന്നാണ് തെൻറ വ്യക്തിപരമായ അഭിപ്രായം. ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും വെള്ളാപ്പള്ളിയുമായും ചേര്‍ന്നു നിന്ന് യു.ഡി.എഫിനു വിരുദ്ധമായി നില്‍ക്കുകയാണ് രാജന്‍ബാബു. ജെ.എസ്.എസ് പിളര്‍ന്നപ്പോള്‍ രാജന്‍ബാബുവിനെയും സി.എം.പി പിളർന്നപ്പോൾ സി.പി ജോണിനെയും യു.ഡി.എഫില്‍ കൂട്ടിയത് ഘടകകക്ഷിയായല്ലെന്നും വ്യക്തികളായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. വി.എം സുധീരെൻറ ജനപക്ഷയാത്ര ഫാസിസ്റ്റ്, വര്‍ഗീയ, കൊലപാതക, അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ഉദ്ബോധനത്തിനു സഹായകമാകുമെന്നും ചെന്നിത്തല പറഞ്ഞു.
സ്കൂള്‍ കലോത്സവങ്ങളില്‍ വിധികര്‍ത്താക്കള്‍ കോഴ വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടാല്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.