Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2016 8:12 PM IST Updated On
date_range 1 April 2017 8:52 PM ISTടി.പി വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഉമ്മൻചാണ്ടി
text_fieldsbookmark_border
കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള സർക്കാർ വീണ്ടും കേന്ദ്ര സർക്കാറിന് കത്തയക്കും. ടി.പിയുടെ ഭാര്യ കെ.കെ രമയുടെ ആവശ്യത്തെ പിന്തുണക്കാൻ സർക്കാരിന് മടിയില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ കേന്ദ്ര േപഴ്സണൽ മന്ത്രാലയത്തെ സമീപിച്ചിരുന്നു. അന്വേഷണം സാധ്യമല്ലെന്ന സി.ബി.ഐ നിലപാട് പുനഃപരിശോധിക്കണമെന്നാണ് രമയുടെ ആവശ്യം. കേന്ദ്രസർക്കാരിന് രമ കത്തയച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story