കേരള സർക്കാരിന്‍റെ അബ്കാരി നയത്തിന് സുപ്രീംകോടതിയുടെ വിമർശം
text_fieldsന്യൂഡല്‍ഹി: കള്ളില്‍ ആല്‍ക്കഹോള്‍ പരിധി 8.1 ശതമാനമായി നിജപ്പെടുത്തിയ നടപടി കടുത്തതാണെന്നും അതിനാല്‍, കേരളത്തിലെ അബ്കാരി ചട്ടം പുന$പരിശോധിക്കുമെന്നും സുപ്രീംകോടതി. കള്ളില്‍ ആല്‍ക്കഹോളിന്‍െറ അളവ് സ്വാഭാവികമായി വര്‍ധിക്കുന്നത് ചത്തെി വില്‍ക്കുന്നവര്‍ക്ക് എങ്ങനെ കണ്ടുപിടിക്കാനാകുമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ആര്‍.കെ. അഗര്‍വാള്‍ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. കള്ളില്‍ മായം ചേര്‍ക്കുന്നത് തടയാനാണ് പുതിയ ചട്ടം കൊണ്ടുവന്നതെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം തള്ളിയ കോടതി ഇത് അപ്രായോഗികമാണെന്ന് വിലയിരുത്തി.
കേരളത്തില്‍ ചത്തെുന്ന കള്ള് 12 മണിക്കൂറിനുള്ളില്‍ വിറ്റുപോകാറുണ്ടെന്നും 24 മണിക്കൂര്‍ സൂക്ഷിച്ചാല്‍ പോലും 8.1 ശതമാനത്തിലധികം ആല്‍ക്കഹോള്‍ ഉണ്ടാവില്ളെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളി. കള്ള് ചത്തെുന്നവര്‍ 48 മണിക്കൂര്‍ സൂക്ഷിച്ചാല്‍ എന്തു സംഭവിക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു. 48 മണിക്കൂര്‍ കഴിഞ്ഞാല്‍ തങ്ങള്‍ സൂക്ഷിച്ച കള്ളില്‍ ആല്‍ക്കഹോള്‍ എത്ര ശതമാനമായിട്ടുണ്ട് എന്ന് ചത്തെുകാരനും വില്‍പനക്കാരനും എങ്ങനെ അറിയും? അതറിയാന്‍ ശാസ്ത്രീയ മാര്‍ഗമില്ല. ചത്തെുകാരുടെയും വില്‍പനക്കാരുടെയും കൈവശമുള്ള കള്ളില്‍ 8.1 ശതമാനത്തിലധികം ആല്‍ക്കഹോളുണ്ടെന്ന് കണ്ടത്തെിയാല്‍ അത് മായം ചേര്‍ത്തതായി പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തിലുണ്ട്. അങ്ങനെ വരുമ്പോള്‍ കള്ളുചത്തെുന്നവര്‍ അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന അബ്കാരി മായംചേര്‍ക്കല്‍ കേസിലാണ് കുടുങ്ങുക. അങ്ങേയറ്റം കടുത്ത നടപടിയാണിതെന്ന് സുപ്രീംകോടതി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു.
അബ്കാരി ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയും അനുബന്ധമായി കൊണ്ടുവന്ന വിജ്ഞാപനവും വെവ്വേറെ പരിശോധിക്കാമെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. രമേശ് ബാബുവിനെ അറിയിച്ചു. ആല്‍ക്കഹോളിന്‍െറ അളവ് കണ്ടത്തൊനുള്ള സ്ഥിരം സംവിധാനം സംസ്ഥാനത്തില്ളെന്ന് ഹരജിക്കാരനായ കള്ളുഷാപ്പുടമ കോമളനു വേണ്ടി ഹാജരായ അഡ്വ. റോയ് എബ്രഹാം വാദിച്ചു. രണ്ടു പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആല്‍ക്കഹോളിന്‍െറ അളവ് 8.1 ശതമാനമായി നിജപ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാറിന്‍െറ മറുവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.