ചന്ദ്രബോസ് വധം: നിസാമിനെ കുറ്റക്കാരനാക്കിയത് പൊലീസിന്‍െറ കരുനീക്കമെന്ന് പ്രതിഭാഗം
text_fieldsതൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാമിനെ മാധ്യമങ്ങള്‍ കുറ്റക്കാരനായി ചിത്രീകരിച്ചെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിന് കരുക്കള്‍ നീക്കിയെന്നും പ്രതിഭാഗം വാദം. വിചാരണക്കോടതിയിലെ വാദത്തിലാണ് നേരത്തെ മാധ്യമങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിഭാഗം അഭിഭാഷകന്‍ ആവര്‍ത്തിച്ചത്.
ചന്ദ്രബോസിനെ നിസാം ആക്രമിച്ചില്ളെന്നും സെക്യൂരിറ്റി ബാറ്റണ്‍ ഉപയോഗിച്ച് ചന്ദ്രബോസ് നിസാമിനെയാണ് ആക്രമിച്ചതെന്നും പ്രതിഭാഗം വാദിച്ചു. ചന്ദ്രബോസ് വീണു കിടന്നിടത്ത് നിന്ന് മുറിഞ്ഞ ബാറ്റണ്‍ കണ്ടെടുത്തത് ഇതിന് തെളിവാണ്. ചന്ദ്രബോസ് ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനല്ല. സംഭവദിവസം ഇദ്ദേഹം ഡ്യൂട്ടിയിലില്ല. ആക്രമിച്ചെന്ന് പറയുന്ന കാബിനില്‍ ചന്ദ്രബോസ് ഉണ്ടായിരുന്നില്ല. പ്രധാന സംഭവമായിട്ടും ശോഭാസിറ്റിയിലെ അന്നത്തെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. രണ്ടും മൂന്നും സാക്ഷി മൊഴികളില്‍ വൈരുധ്യമുണ്ട്. ചന്ദ്രബോസിനെ ആക്രമിച്ചെന്നതും കൊലപ്പെടുത്തിയെന്നതും പ്രോസിക്യൂഷന്‍ മെനഞ്ഞ കഥയാണെന്നും പ്രതിഭാഗം ആരോപിച്ചു.
പ്രതിഭാഗത്ത് നിന്ന് അഡ്വ. ബി. രാമന്‍പിള്ളയാണ് വാദിച്ചത്. മൂന്ന് മണിക്കൂര്‍ മതിയെന്ന പ്രതിഭാഗം ആവശ്യം പരിഗണിച്ച കോടതി തിങ്കളാഴ്ച വാദം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. വിചാരണ നീട്ടണമെന്ന ഹരജി സുപ്രീം കോടതി പരിഗണിക്കുന്നുണ്ടെന്ന പ്രതിഭാഗം അപേക്ഷയത്തെുടര്‍ന്ന് വാദം വൈകിപ്പിച്ചു. ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ളെന്ന് പിന്നീട് പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും മറ്റ് കേസുകളുടെ തിരക്കായതിനാല്‍ വാദം ഉച്ചകഴിഞ്ഞ് മാറ്റി.
തിങ്കളാഴ്ചയോടെ വാദം പൂര്‍ത്തിയായാല്‍ അടുത്തയാഴ്ചയോടെ വിധിയുണ്ടായേക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു ഹാജരായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.