ഇന്ന് ബാങ്ക് പണിമുടക്ക്; മൂന്ന് ദിവസം ബാങ്കിങ് മേഖല സ്തംഭിക്കും
text_fieldsതിരുവനന്തപുരം: ബാങ്കിങ് മേഖലയിലെ ഒരുവിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത് പണിമുടക്ക് ആരംഭിച്ചു. എസ്.ബി.ടി ഉൾപ്പടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.െഎയിൽ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് ദേശീയതലത്തിൽ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വരുന്ന രണ്ട് ദിവസങ്ങൾ രണ്ടാംശനിയാഴ്ചയും ഞായറാഴ്ചയുമാണ്. ഫലത്തിൽ മൂന്ന് ദിവസം ബാങ്കിങ് മേഖല പൂര്‍ണമായും സ്തംഭിക്കും.
അസോസിയേറ്റ് ബാങ്കുകളില്‍ സേവന കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, ആശ്രിത നിയമനപദ്ധതി നടപ്പാക്കുക, സ്വീപ്പർ പ്യൂൺ തസ്തികകളിൽ നിയമനം നടത്തുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. സംസ്ഥാനത്ത് 18000 പേർ പണിമുടക്കുമെന്നാണ് യൂണിയൻ നേതാക്കൾ അറിയിച്ചിട്ടുള്ളത്. എസ്.ബി.ടിയുടെ പ്രധാന ശാഖകൾക്ക് മുമ്പിൽ രാവിലെ പത്തുമുതൽ ജീവനക്കാർ ധർണ നടത്തും. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യൂണിയൻ നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.