Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2016 9:58 AM GMT Updated On
date_range 1 April 2017 4:10 PM GMTതിരുനെൽവേലി ബസപകടം: മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: തിരുനെൽവേലി ബസപകടത്തിൽപ്പെട്ടർക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തുടർനടപടികൾ ഏകോപിപ്പിക്കാൻ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി. തിരുനെൽവേലി കലക്ടർ, എസ്.പി എന്നിവരുമായി ഐ.ജി ബന്ധപ്പെടുന്നുണ്ട്.
എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ വിദഗ്ധ മെഡിക്കൽ സംഘത്തെ നാഗർകോവിലേക്ക് അയക്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുക, മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story