മനോജ് വധം: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ളെന്ന് കോടതി
text_fieldsതലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹരജി പരിഗണിക്കാനാവില്ളെന്ന് ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയില്‍നിന്ന് തലശ്ശേരിയിലേക്ക് കേസ് ഫയലുകള്‍ മാറ്റിയ ഹൈകോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്. 22ാം പ്രതി മഹേഷ്, 23ാം പ്രതി സുനില്‍കുമാര്‍, 24ാം പ്രതി സജിലേഷ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് പരിഗണിക്കാനാവില്ളെന്ന് വ്യക്തമാക്കിയത്.
യു.എ.പി.എ ചുമത്തിയ കേസ് എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരിഗണിക്കുന്നത് പ്രതിഭാഗം ഹൈകോടതിയില്‍ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് കേസ് വീണ്ടും ജില്ലാ സെഷന്‍സിലത്തെിയത്. ഇതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2014 സെപ്റ്റംബര്‍ ഒന്നിനാണ് കതിരൂര്‍ ഉക്കാസ്മൊട്ടയില്‍ മനോജ് കൊല്ലപ്പെട്ടത്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 19 പ്രതികളെ അറസ്റ്റ് ചെയ്തു. പിന്നീട് അന്വേഷണമേറ്റെടുത്ത സി.ബി.ഐ ആദ്യഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും നാല് പേരെക്കൂടി അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.
പ്രതി ചേര്‍ക്കപ്പെട്ട സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ ജാമ്യമെടുത്തിരുന്നു. 2015 ജൂണ്‍ രണ്ടിന് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പിന്നീട് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിയല്ളെന്ന വാദമുയര്‍ത്തിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. അതിനിടെയാണ് ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ ജയരാജന് നോട്ടീസ് നല്‍കിയത്. എന്നാല്‍, സാവകാശം വേണമെന്ന് ജയരാജന്‍ മറുപടി നല്‍കി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ആര്‍.എസ്.എസ് കേസിനെ ഉപയോഗപ്പെടുത്തുകയാണെന്ന ആരോപണവുമായി സി.പി.എം രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.