കേരളത്തിലെ കാർഷിക- വ്യവസായ മേഖലകൾ തകർച്ചയിലെന്ന് യെച്ചൂരി
text_fieldsതിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക വ്യവസായ മേഖലകള്‍ തകര്‍ച്ചയിലാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന് മാറ്റം വരണം. ബദല്‍ വികസന മാതൃകയായി വളരാന്‍ കേരളത്തിന് കഴിയണം. സംസ്ഥാനങ്ങള്‍ക്കുള്ള ധനസഹായം കേന്ദ്രം വെട്ടികുറക്കുന്നത് ആശാവഹമല്ലെന്നും യെച്ചൂരി പറഞ്ഞു. നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും ചടങ്ങിൽ സംബന്ധിച്ചു. കൈയേറ്റ ഭൂമികള്‍ തിരിച്ചു പിടിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
നാളെ സമാപിക്കുന്ന പഠന കോൺഗ്രസിൽ ഇടതുപക്ഷ ബദല്‍, മതനിരപേക്ഷ കേരളം: ചരിത്രപരമായ അന്വേഷണം, മതനിരപേക്ഷതയും വികസനവും, തൊഴില്‍ ബന്ധങ്ങള്‍, വര്‍ഗീയതയ്ക്കെതിരായ സാംസ്കാരിക ഐക്യം, കേരള വികസനത്തിന്‍റെ മാറുന്ന കാഴ്ചപ്പാടുകള്‍ എന്നീ സിമ്പോസിയങ്ങള്‍നടക്കും. കാലാവസ്ഥാ വ്യതിയാനം, നെറ്റ് ന്യൂട്രാലിറ്റി എന്നീ വിഷയങ്ങളിൽ ഓപണ്‍ ഹൗസും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.