മുന്നണിപ്രവേശം: ഇടതുനേതാക്കളെ അവിശ്വസിക്കേണ്ട സാഹചര്യമില്ല –ഐ.എന്‍.എല്‍
text_fieldsകോഴിക്കോട്: പാര്‍ട്ടിയുടെ മുന്നണിപ്രവേശം സംബന്ധിച്ച് ഇടതുമുന്നണി നേതാക്കള്‍ പരസ്യമായി പൊതുസമൂഹത്തോടും തങ്ങളോടും പറഞ്ഞ വാക്ക് പാലിക്കുമെന്നുതന്നെയാണ് ഉറച്ചുവിശ്വസിക്കുന്നതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പിലും ജനറല്‍ സെക്രട്ടറി പ്രഫ. എ.പി.എ. വഹാബും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മുന്നണി വികസിപ്പിക്കുമ്പോള്‍ പ്രഥമ പരിഗണന കഴിഞ്ഞ 20 വര്‍ഷമായി തങ്ങളോടൊപ്പമുള്ള ഐ.എന്‍.എല്ലിനായിരിക്കുമെന്ന് കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയതാണ്.
ഐ.എന്‍.എല്ലുമായുള്ള ചര്‍ച്ചയില്‍ മാത്രമല്ല, മാധ്യമചര്‍ച്ചയിലും പൊതുവേദികളിലും ഇടതുനേതാക്കള്‍ ഇത് തുറന്നുപറഞ്ഞതുമാണ്.
സി.പി.എം പ്ളീനം കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ ഇടതുമുന്നണിയുടെയും സി.പി.എമ്മിന്‍െറയും അഭിവന്ദ്യനേതാക്കളെ അവിശ്വസിക്കേണ്ട കാര്യമില്ളെന്നും പ്രഫ. എ.പി.എ. വഹാബ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണിപ്രവേശം സാധ്യമായില്ളെങ്കില്‍ പ്രതികരിക്കുമെന്നും പ്രഫ. വഹാബ് പറഞ്ഞു.
രാഷ്ട്രീയകാര്യത്തിന് ആത്മീയതയെ ചൂഷണംചെയ്യുന്ന ശൈലിയാണ് മുസ്ലിം ലീഗ് സ്വീകരിച്ചുവരുന്നത്.
സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന മുസ്ലിം ലീഗിന്‍െറ നയത്തോട് ഐ.എന്‍.എല്ലിന് താല്‍പര്യമില്ല.
ചെറിയ പാര്‍ട്ടിയാണെങ്കിലും ഐ.എന്‍.എല്ലിന്‍െറ രാഷ്ട്രീയഭൂമിക വിശാലമാണ്. മുസ്ലിം ലീഗിന്‍െറ മതരാഷ്ട്രീയരംഗത്തെ ഇടട്ടമുഖം കേരളീയസമൂഹം തിരിച്ചറിയണമെന്നും വഹാബ് ചൂണ്ടിക്കാട്ടി.
ഐ.എന്‍.എല്‍ ജനജാഗ്രതാ യാത്ര ജനുവരി 30ന് ആരംഭിക്കും
കോഴിക്കോട്:അസഹിഷ്ണുതക്കും സാമുദായിക ധ്രുവീകരണത്തിനുമെതിരെ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഐ.എന്‍.എല്‍ നടത്തുന്ന ജനജാഗ്രതായാത്ര ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ആരംഭിക്കും. ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ ജാഥ ഉദ്ഘാടനം ചെയ്യും.
ഓരോ ജില്ലയിലെയും സമാപനസമ്മേളനം മതേതര ജനകീയ സംഗമമായിട്ടാണ് നടത്തുന്നത്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും മതേതരനേതാക്കളും വിവിധ സമ്മേളനത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്ക് മൈതാനിയിലാണ് ജനജാഗ്രതായാത്രയുടെ സമാപനം. ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍വഹാബാണ് യാത്രാലീഡര്‍.
സംസ്ഥാന ട്രഷറര്‍ ബി. ഹംസ ഹാജിയും സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫും ഉപനായകന്മാരായിരിക്കും.
സംസ്ഥാന സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ് ജാഥയുടെ ഡയറക്ടറും സംസ്ഥാന സെക്രട്ടറി കെ.പി. ഇസ്മായില്‍ കോഓഡിനേറ്ററുമാണ്. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും പോഷകസംഘടനകളുടെ സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറിമാരും ജാഥയുടെ സ്ഥിരാംഗങ്ങളായിരിക്കുമെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍ പറഞ്ഞു. മറ്റു ഭാരവാഹികളായ പ്രഫ. എ.പി.എ. വഹാബ്, അഹമ്മദ് ദേവര്‍കോവില്‍, ബി. ഹംസ ഹാജി, എന്‍.കെ. അസീസ്, ബഷീര്‍ ബഡേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.