കേരളം പത്മ പുരസ്കാര ശിപാര്‍ശ പട്ടിക തയാറാക്കിയത് ചട്ടങ്ങള്‍ മറികടന്ന്
text_fieldsകൊച്ചി: സംസ്ഥാനത്തുനിന്നുള്ള പത്മ പുരസ്കാര ശിപാര്‍ശ പട്ടിക തയാറാക്കിയത് കേന്ദ്ര സര്‍ക്കാറിന്‍െറ മാനദണ്ഡങ്ങളെയും സുപ്രീംകോടതി വിധിയെയും മറികടന്നെന്ന് വിവരാവകാശ രേഖ. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടത്തൊന്‍ സ്പെഷല്‍ സേര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി മന്ത്രിസഭാ ഉപസമിതിയാണ് പട്ടിക തയാറാക്കിയതെന്ന് അഡ്വ. ഡി.ബി. ബിനുവിന് ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമാകുന്നു.
ഓരോ സംസ്ഥാനത്തെയും പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടത്തൊന്‍ സ്പെഷല്‍ സേര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. കേരളത്തില്‍ അത്തരമൊരു കമ്മിറ്റി രൂപവത്കരിച്ചിട്ടില്ല. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ കീഴില്‍ വേണം പത്മ പുരസ്കാരത്തിന് അര്‍ഹരായവരെ കണ്ടെത്തേണ്ടത് എന്ന് കോടതി നിര്‍ദേശവുമുണ്ട്. ഈ നിര്‍ദേശവും ലംഘിക്കപ്പെട്ടിരിക്കുകയാണ്.
അപേക്ഷകരുടെ ബാഹുല്യം നിമിത്തം പത്മ പുരസ്കാര ശിപാര്‍ശ പട്ടിക അഞ്ചുപേരില്‍ ചുരുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍, പിന്നീട് അത് 12 ആക്കി ഉയര്‍ത്തി. ഉപസമിതി യോഗത്തില്‍, ബയോഡാറ്റയുമായി ആരും സമീപിക്കരുതെന്ന് സാംസ്കാരിക മന്ത്രി തന്നെ നിര്‍ദേശിച്ചിരുന്നു. പിന്നീട് സാംസ്കാരിക മന്ത്രി തന്നെ ഒരാളുടെ പേര് നിര്‍ദേശിച്ചതായും രേഖകളിലുണ്ട്.
മന്ത്രിമാരായ കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, എം.കെ. മുനീര്‍, പി.ജെ. ജോസഫ്, എ.പി. അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. പത്മ ഭൂഷണ്‍ പുരസ്കാരത്തിനായി ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, പത്മശ്രീ പുരസ്കാരങ്ങള്‍ക്ക് ഡോ. വി.പി. ഗംഗാധരന്‍, പി. ജയചന്ദ്രന്‍, കെ.എം. റോയ്, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പ്രീജ ശ്രീധരന്‍ തുടങ്ങി 12 പേരുമാണ് ശിപാര്‍ശ പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.