ഹദീസ് വിജ്ഞാനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നു –എം.ഐ. അബ്ദുല്‍ അസീസ്
text_fieldsശാന്തപുരം: ഹദീസ് വിജ്ഞാനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നുവെന്നും ഇസ്ലാമിന്‍െറ പാരമ്പര്യവും പൈതൃകവും കുടികൊള്ളുന്നത് ഹദീസുകളിലാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള ഘടകം സംഘടിപ്പിച്ച ഹദീസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹദീസ് നിഷേധപ്രവണതകള്‍ ഇസ്ലാമിനെ നശിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, സെക്രട്ടറി ഖാലിദ് മൂസ നദ്വി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഹക്കീം നദ്വി ഹദീസ് ക്ളാസ് നടത്തി. തുടര്‍ന്ന് നടന്ന ‘ഹദീസ് നിര്‍വചനം പ്രാമാണികത’ സെഷനില്‍ കെ. അബ്ദുല്ല ഹസന്‍ വിഷയം അവതരിപ്പിച്ചു. കെ.എ. യൂസുഫ് ഉമരി അധ്യക്ഷത വഹിച്ചു. എ.ടി. ശറഫുദ്ദീന്‍ സ്വാഗതം പറഞ്ഞു. ‘ഹദീസ് സംരക്ഷണം, ക്രോഡീകരണം: മുഹമ്മദ് നബിയുടെ ജീവിത കാലത്ത്’ സെഷനില്‍ മുഹമ്മദ് കാടേരി വിഷയം അവതരിപ്പിച്ചു. ടി.കെ. ഉബൈദ് അധ്യക്ഷത വഹിച്ചു.
ടി. ശാക്കിര്‍ സ്വാഗതം പറഞ്ഞു. ‘ഹദീസ് നിഷേധപ്രവണത ചരിത്രത്തിലും വര്‍ത്തമാനത്തിലും’ സെഷനില്‍ എം.വി. മുഹമ്മദ് സലീം മൗലവി വിഷയം അവതരിപ്പിച്ചു. ഹൈദരലി ശാന്തപുരം അധ്യക്ഷത വഹിച്ചു. പി.വി. റഹ്മാബി സ്വാഗതം പറഞ്ഞു. ‘മുഹമ്മദ് നബിയുടെ ജീവിത നടപടി ക്രമങ്ങള്‍; ശറഈ ആയതും യുക്തി നിഷ്ഠമായതും’ സെഷനില്‍ വി.കെ. അലി വിഷയം അവതരിപ്പിച്ചു. ഇ.എന്‍. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ഹബീബ് മസ്ഊദ് സ്വാഗതം പറഞ്ഞു. ‘ഹദീസ് സംരക്ഷണ പ്രസ്ഥാനം; മൗദൂദിയുടെയും മുസ്തഫ സിബാഇയുടെയും സംഭാവനകള്‍’ സെഷനില്‍ കെ.ടി. ഹുസൈന്‍ വിഷയം അവതരിപ്പിച്ചു. വി.എ. കബീര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ഫാത്തിമ സുഹ്റ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.