ബി.ജെ.പിയുടെ സംവരണവിരുദ്ധ നയം: വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കണം –വി.എസ്
text_fieldsതിരുവനന്തപുരം: ബാങ്കിലെ ഉദ്യോഗക്കയറ്റത്തിന് സംവരണം ഇല്ലാതാക്കാന്‍ നിയമനടപടി സ്വീകരിച്ച കേന്ദ്ര സര്‍ക്കാറിന്‍െറയും ബി.ജെ.പിയുടെയും നയത്തോട് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
സംവരണത്തിന് വേണ്ടി വാദിക്കുന്ന നടേശന്‍ സംവരണത്തിനെതിരായ നിലപാടെടുക്കുന്ന ബി.ജെ.പിയുമായി എങ്ങനെയാണ് കൂട്ടുകൂടുക.
ബാങ്കിലെ ഉദ്യോഗക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തിയ മദ്രാസ് ഹൈകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാറാണ് മറ്റ് ചില ബാങ്കുകള്‍ക്കൊപ്പം സുപ്രീംകോടതിയില്‍ റിവ്യൂ ഹരജി നല്‍കിയത്. ഈ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിനുവേണ്ടി വാദിച്ച അറ്റോര്‍ണി ജനറലിന്‍െറ വാദമുഖങ്ങള്‍ അംഗീകരിച്ചാണ് സംവരണം ശരിവെച്ച മുന്‍ നിലപാട് തിരുത്തി സുപ്രീംകോടതി ഇപ്പോള്‍ സംവരണം വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.
നേരത്തേ ആര്‍.എസ്.എസ് നേതാക്കള്‍ സ്വീകരിച്ചിട്ടുള്ള സംവരണ വിരുദ്ധനയത്തിന് അനുകൂലമായി തന്നെ ബി.ജെ.പി സര്‍ക്കാറും നിലപാടെടുത്തിരിക്കുകയാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.