നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ സമരം ശക്തമാക്കുന്നു
text_fieldsമലപ്പുറം: സംസ്ഥാനത്ത് നിയമനാംഗീകാരം ലഭിക്കാത്ത 3000ത്തോളം അധ്യാപകര്‍ സമരം ശക്തമാക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഭാഗികമായി നിസ്സഹകരണ സമരം ആരംഭിച്ച അധ്യാപകര്‍ തിങ്കളാഴ്ച കോഴിക്കോട് ഡി.ഡി.ഇ ഓഫിസിലേക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തി.
ബുധനാഴ്ച സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകരും സെക്രട്ടേറിയറ്റും വിദ്യാഭ്യാസ വകുപ്പിന്‍െറ ഓഫിസും സ്തംഭിപ്പിക്കുമെന്ന് നോണ്‍ അപ്രൂവല്‍ ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
രണ്ട് മേഖലകളിലായായിരുന്നു തിങ്കളാഴ്ച സമരം അരങ്ങേറിയത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ കോഴിക്കോട്ടും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ സെക്രട്ടേറിയറ്റിന് മുന്നിലുമായിരുന്നു സമരം നടത്തിയത്. ബുധനാഴ്ച അധ്യാപക സംഘടനകളും മാനേജ്മെന്‍റ് പ്രതിനിധികളും സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും സമരക്കാരുടെ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിട്ടില്ളെന്നത് ദുരൂഹമാണ്. പ്രശ്നം ചര്‍ച്ചയില്‍ തീരുമാനമായില്ളെങ്കില്‍ പൂര്‍ണമായി ക്ളാസ് ബഹിഷ്കരണമടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.