കോടതി വിധിക്ക് പി.എസ്.സിയില്‍ പുല്ലുവില; ഉദ്യോഗാര്‍ഥികളെ പരീക്ഷയെഴുതിച്ചില്ല
text_fieldsതൃശൂര്‍: മൂന്ന് ജില്ലാ സഹകരണ ബാങ്കുകളുടെ പി.ആര്‍.ഒ തസ്തികയിലേക്ക് തിങ്കളാഴ്ച നടന്ന ഓണ്‍ലൈന്‍ പരീക്ഷയെഴുതാന്‍ കോടതി വിധിയുമായി എത്തിയവര്‍ക്ക് പി.എസ്.സി അവസരം നിഷേധിച്ചു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിച്ച തൃശൂര്‍, വയനാട് സ്വദേശികളായ രണ്ട് പേരെയാണ് തഴഞ്ഞത്. പരീക്ഷയെഴുതാന്‍ വെള്ളിയാഴ്ച ഹൈകോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടുകയും ഓഫിസ് സമയം തീരും മുമ്പ് പി.എസ്.സിക്ക് കൈമാറുകയും ചെയ്തെങ്കിലും ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ അംഗീകരിക്കാനാവില്ളെന്നായിരുന്നു പി.എസ്.സി പരീക്ഷാ കണ്‍ട്രോളറുടെ നിലപാട്. ഹൈകോടതി ഉത്തരവിനെക്കുറിച്ച് അറിയില്ളെന്നാണ് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫിസ് അധികൃതര്‍ ഉദ്യോഗാര്‍ഥികളോട് പറഞ്ഞത്. ജില്ലാ പി.എസ്.സി ഓഫിസര്‍ പരീക്ഷാ കണ്‍ട്രോളറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എഴുതിപ്പിക്കേണ്ടെന്നായിരുന്നു മറുപടി. കോടതി ഉത്തരവ് നടപ്പാക്കാന്‍ രണ്ടുപേര്‍ക്ക് മാത്രമായി പരീക്ഷ നടത്താനാകില്ളെന്നും അദ്ദേഹം അറിയിച്ചു.
നാല് ജില്ലകളിലെ 21 ഉദ്യോഗാര്‍ഥികളാണ് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫിസില്‍ ഓണ്‍ലൈന്‍ പരീക്ഷയെഴുതിയത്. 2013, 15 വര്‍ഷങ്ങളിലാണ് സഹകരണ ബാങ്ക് പി.ആര്‍.ഒ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചത്. നിരവധി പേരുടെ അപേക്ഷ പിന്നീട് തള്ളി. മതിയായ യോഗ്യതയില്ളെന്നാണ് പി.എസ്.സി പറഞ്ഞ കാരണം. ഇതിനെതിരെയാണ് രണ്ട് ഉദ്യോഗാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചത്. ജനുവരി 11ന് പരീക്ഷ നടക്കാനിരിക്കെ ഇക്കഴിഞ്ഞ ഒന്നിനാണ് അപേക്ഷ തള്ളിയതായി അറിയിച്ചത്. ദൃശ്യമാധ്യമ രംഗത്തെ പരിചയം പരിഗണിക്കാനാവില്ളെന്ന പി.എസ്.സി ഉത്തരവിലൂടെയാണ് ഒരു ഉദ്യോഗാര്‍ഥി അയോഗ്യനായത്. എന്നാല്‍, ഇക്കാര്യം വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരുന്നില്ല. ഇതിനെതിരായ പരാതി പരിഗണിച്ച ജസ്റ്റിസ് ശേഷാദ്രി നായിഡു പരീക്ഷ എഴുതാന്‍ അനുവദിച്ചു.
രണ്ടുതവണ പ്രമാണപരിശോധന നടത്തിയപ്പോഴും യോഗ്യതയില്ളെന്ന് പി.എസ്.സി കണ്ടത്തെിയിട്ടില്ളെന്നും വിജ്ഞാപനത്തിലെ അവ്യക്തതയാണ് പിഴവിന് കാരണമെന്നതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമായിരുന്നു രണ്ടാമത്തെ ഉദ്യോഗാര്‍ഥിയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പരീക്ഷ എഴുതാന്‍ അനുമതി നല്‍കി. വീണ്ടും ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.